ഷോക്ക് ട്രീറ്റ്മെന്റ് [ആനീ]

Posted by

“ഹ്മ്മ്, എന്നാൽ തുടങ്ങാം പ്രിയ?”

“മ്മ്.”

“ആന്റി അവനു ഭക്ഷണം ഒക്കെ കൊടുത്തതല്ലേ?”

“ആ, അതൊക്കെ രാവിലെ കൊടുത്തു മോനെ.”

“ഓക്കെ, എന്നാൽ പ്രിയ വാ.”

കിഷോർ മുന്നേ നടന്നു. പുറകെ തന്നെ പ്രിയയും. രമയോടും കൂടി അങ്ങോട്ട് വരുവാൻ എന്തുകൊണ്ടാണ് കിഷോർ പറയാത്തതെന്ന് അവളൊന്ന് അതിശയിച്ചു. എങ്കിലും അവൾ പിന്നെ അവനോടൊപ്പം നടന്ന് സനുവിനെ കിടത്തിയ ആ റൂമിലെത്തി. അവന്റെ പിന്നാലെ പ്രിയയും റൂമിൽ കയറിയ പാടെ കിഷോർ അതിന്റെ വാതിൽ അകത്തുനിന്നും അടച്ച് കുറ്റി ഇട്ടു.

“ഏഹ്, ഇയാളെന്തിനാ ഡോർ അടച്ചേ?!” ചെറുതായി പേടിച്ചുകൊണ്ടവൾ ചോദിച്ചു.

“അതോ, പുറത്തുന്ന് ആരും ശല്ല്യം ചെയ്യാണ്ട് ഇരിക്കാനാ. അമ്മ പറഞ്ഞു, അപ്പുറത്തെ വീട്ടിലെ ആന്റി കുറച്ചു കഴിയുമ്പോൾ വരുമെന്ന്. അവർക്ക് സംസാരിച്ചിരിക്കാൻ.. അതല്ലേ ഇപ്പൊ നമ്മുടെ കൂടെ അമ്മയെ ഞാൻ വിളിക്കാത്തത്..”

“മ്മ്ഹ്.”

അവൻ പറഞ്ഞത് അത്ര വിശ്വാസം തോന്നിയില്ലെങ്കിലും പ്രിയ പിന്നെ വേറെയൊന്നും പറഞ്ഞില്ല. എന്നിട്ടവൾ അവനിൽ നിന്നും നോട്ടം മാറ്റിക്കൊണ്ട് അൽപ്പം വെറുപ്പോടെ അവിടെ കട്ടിലിൽ കിടക്കുന്ന തന്റെ ഭർത്താവ് സനുവിനെ നോക്കി. എന്നാലാ നോട്ടം കിഷോർ കാണാതെയിരിക്കാനും അവൾ ശ്രെദ്ധിച്ചിരുന്നു.

ഇതേ സമയം കിഷോർ തന്റെ കയ്യിലുള്ള ബാഗ് താഴേക്കു വെച്ചു.

“ഇവിടെ എന്തൊരു ചൂടാ.. അല്ലേ പ്രിയ? എനിക്കാണേൽ ഇതൊക്കെ ഊരി എറിയുവാൻ തോന്നുവാ!.. എന്നാലും പ്രിയയെ സമ്മതിക്കണം, ഈ കറന്റ്‌ ഇല്ലാത്ത നേരത്തും സാരിയൊക്കെ ഉടുത്ത് നിൽക്കാൻ ഓക്കെ പറഞ്ഞതിൽ..” കിഷോർ ആ സാരിയുടെ ഇടയിലൂടെ കണ്ട അവളുടെ വെളുത്ത വയറു നോക്കി പറഞ്ഞു.

ആ നോട്ടം മനസ്സിലായ പ്രിയ ഉടനെ തന്നെ സാരിയുടെ തലപ്പെടുത്ത് തന്റെ വയർ പൂർണ്ണമായും മൂടി അവളുടെ മുഖം വെട്ടിച്ചു.

“എന്താണ് ഞാൻ ചെയ്യേണ്ടത്?” ഒരൽപ്പം ദേഷ്യമുള്ള സ്വരത്തോടെയവൾ ചോദിച്ചു. അത് കേട്ടപ്പോൾ കിഷോറൊന്ന് പുഞ്ചിരിച്ചു.

“ജസ്റ്റ്‌ റിലാക്സ്.. ഇവിടെ ഞാൻ പറയുന്ന കാര്യങ്ങൾ മിക്കതും പ്രിയയ്ക്ക് ഇഷ്ടമാകണമെന്നില്ല.. അങ്ങനെയുള്ള ഒരു ട്രീറ്റ്മെന്റ് രീതിയാവും നമ്മളിന്ന് പരീക്ഷിച്ചുനോക്കാൻ പോകുന്നത്. എങ്കിലും നമ്മുടെ മെയ്ൻ മോട്ടിവ് സനുവിനെ എങ്ങനേലും രക്ഷിച്ച് എടുക്കണമെന്നതാണ്. സോ, പ്രിയയുടെ ഫുൾ കമ്മിറ്റ്മെന്റ് എനിക്കിവിടെ വേണ്ടിവരും.”

Leave a Reply

Your email address will not be published. Required fields are marked *