ഷോക്ക് ട്രീറ്റ്മെന്റ്
Shok Treatment | Author : Aani
അറിയിപ്പ്………….
ഇ കഥയും കഥാപാത്രങ്ങളും തികച്ചും എഴുത്തുകാരന്റെ ഭാവനയിൽ വിരിഞ്ഞതാണ്…..
ഒത്തിരി തെറ്റുകൾ ഉള്ള തന്റെ എഴുത്തിനെ തന്റെ സമയമില്ല സമയത്തും എഡിറ്റ് ചെയ്യുന്ന ടോണി കുട്ടൻ 💕അവനോടു ഒരിക്കലും എനിക്ക് നന്ദി പറഞ്ഞാൽ തീരില്ല അവന്റെ സ്നേഹത്തിനു മുന്നിൽ ഞാൻ നമസ്ക്കരിച്ചു കൊണ്ട്. nikku 💕, പാച്ചു, യാമിനി,വിക്രം,achu,nikil,എന്നിവർക്ക് വേണ്ടി ഇ കഥ സമർപ്പിക്കുന്നു അതിൽ നിക്കുവിനെ എടുത്തു പറഞ്ഞെ മതിയാകു അവൻ ഇല്ലേൽ ഇ കഥ വീണ്ടും വൈകിയേനെ താങ്ക്സ് മുത്ത് മണികളെ ❤️❤️❤️❤️
പിന്നെ എന്നും എനിക്ക് കമെന്റ് ചെയ്തു സപ്പോർട്ട് ചെയ്യുന്ന ഒത്തിരി പേരെയും സ്നേഹത്തോടെ ഓർത്തു കൊണ്ട് (ആരെയും മറന്നതല്ല കേട്ടോ പേര് എടുത്തു പറയാത്തത്തിൽ ദേഷ്യം തോന്നല്ലേ ) ❤️❤️❤️ തുടങ്ങുന്നു
രാജി രാവിലെ മുറ്റം അടിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് മകളായ പ്രിയ ഒരു ഓട്ടോയിൽ വന്നിറങ്ങുന്നതു കണ്ടത്. രാജിയുടെ ഉള്ളൊന്നു കാളി..
“ദൈവമേ, പെണ്ണ് ചതിച്ചോ?!”
“അമ്മാ, ഞാനിങ്ങു പോന്നു. എനിക്കൊന്നും വയ്യ അവിടെ നിക്കാൻ!” പ്രിയ കയ്യിലുള്ള ബാഗ് അമ്മയുടെ കയ്യിലേക്ക് കൊടുത്തു.
“മോളെ നീ എന്താ പറയുന്നേ??”
“ഇനി പോകുന്നില്ലന്ന്! എന്താ അമ്മക്ക് മനസ്സിലായില്ലേ??” പ്രിയ അവളുടെ തുടുത്ത ചുണ്ടുകൾ ഒന്ന് വെട്ടിച്ചുകൊണ്ട് പറഞ്ഞു.
“അത് മോളെ, അവനു അങ്ങനെ ഒരു അവസ്ഥ വന്നത് കൊണ്ടല്ലേ.. മോളു തിരിച്ചു പോണം..”
രാജി തന്റെ മോളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചു.
“ഇല്ലമ്മാ, ഞാൻ പോകില്ല.. ഈ രണ്ട് വർഷം കൊണ്ട് ഞാൻ അനുഭവിച്ചതൊന്നും നിങ്ങളു മറന്നാലും എനിക്ക് മറക്കാൻ പറ്റില്ല..” പ്രിയ മുഖത്തു വീണ മുടികൾ ഒതുക്കി അമ്മയുടെ മുഖത്തു തന്നെ നോക്കി പറഞ്ഞു.
“എന്റെ പൊന്നു മോളെ, കല്ല്യാണം കഴിഞ്ഞാൽ ചെലപ്പോ അങ്ങനെ ഒക്കെ ഒണ്ടാവും.. മോളു വേണ്ടേ അതൊക്കെ നേരെ ആക്കിയെടുക്കാൻ..”