“അതൊക്കെ എനിക്ക് മനസിലായി. ഇനി ഇയാള് പുറകിൽ നിന്ന് മാറ്!”
“ഓ പിന്നെ.. പ്രിയക്ക് ഒരു കോപ്പും മനസിലായിട്ടില്ലെന്ന് എനിക്കറിയില്ലേ..”
“ശ്ശോ, ആയി! ഞാൻ ചെയ്തോളാം.” അവൾക്ക് ദേഷ്യം വന്നു.
“കുറച്ചു നേരം കൂടി പോരെ, കഴിഞ്ഞില്ലേ ഇത്..” കിഷോർ കൈ പിൻവലിച്ചു. പ്രിയ അവനെ നോക്കാതെ വീണ്ടും നന്നായി ഉരയ്ക്കാൻ തുടങ്ങി.
ഇതേ സമയം തന്റെ ബാഗ് തുറന്ന കിഷോർ ഒരു ക്യാൻ ബിയർ എടുത്തു.
“പ്രിയ, അത് മതി. അവന്റെ കാൽ താഴേക്കു വച്ചോളു.”
“മ്മ്.” അവൾ സനുവിന്റെ കാൽ താഴേക്ക് വെച്ചു തിരിഞ്ഞു നിന്നു.
“ഇതു കണ്ടോ..”
“എന്താ അത്?”
“ഇത് ബിയർ ആണ്. പ്രിയ ഇതു സനുവിന്റെ കണ്ണിൽ നോക്കി കുടിക്കണം.”
“അയ്യോ! അതൊന്നും പറ്റില്ല! എനിക്ക് ശീലമില്ല അതൊന്നും.”
“അത് കൊണ്ടല്ലേ കുടിക്കാൻ പറഞ്ഞത്.. അവന്റെ കണ്ണിൽ നോക്കി പ്രിയ ഇത് കുടിക്കുമ്പോൾ അവനിൽ ഒരു ഞെട്ടൽ ഉണ്ടാക്കും. അതാണ് നമൂക്ക് വേണ്ടത്..”
“ഇല്ല, എന്നെക്കൊണ്ട് പറ്റുമെന്നു തോന്നുന്നില്ല..”
“ഹ! ഇത്ര സിമ്പിൾ കാര്യം പോലും പറ്റില്ലേ.. എന്നാൽ പ്രിയക്ക് അവനോടു ഒട്ടും സ്നേഹമില്ലെന്നു വേണം പറയാൻ!”
“ഏയ് ഉണ്ട്! ഏട്ടൻ എനിക്ക് ജീവനാ!..”
“മ്മ്, എങ്കിൽ കുടിക്ക്, കാണട്ടെ..”
“ഹ്മ്മ്.. ഓക്കേ.”
“അവന്റെ കണ്ണിൽ നോക്കി വേണം കുടിക്കാൻ..”
“ഓക്കെ!..”
കിഷോർ ആ ബിയർ ബോട്ടിൽ ഓപ്പൺ ചെയ്ത് പ്രിയയുടെ കയ്യിൽ കൊടുത്തു.
അവൾ മനസ്സില്ലാമനസ്സോടെ ആ ബോട്ടിൽ മേടിച്ച് ഒരു സിപ് എടുത്തു.
“ബ്ലെഹ്!..” അവൾക്ക് ഓക്കാനം വന്നു.
“പ്രിയ, ആർ യൂ ഒക്കെ?”
“എന്തോ ഒരു ചുവ!”
“ബോട്ടിൽ കുറച്ചു ചെരിച്ചു മെല്ലെ മെല്ലെ കുടിക്ക്..”
“മ്മ്ഹ്..”
അവൾ അത് പോലെ ചെയ്തു. പതുക്കെ പതുക്കെ ആ ബിയർ പ്രിയ കുടിക്കുവാൻ തുടങ്ങി. ഇടയ്ക്ക് അതിന്റെ പത തൊണ്ടയിൽ കെട്ടുമ്പോൾ അവൾ ബോട്ടിൽ വായിൽ നിന്നുമെടുക്കും, പിന്നെയും കുടിക്കും. പകുതി കുടിച്ചപ്പോൾ തന്നെ അവൾക്ക് വീണ്ടും ഓക്കാനം വരാൻ തുടങ്ങി.
“മ്മ് പ്രിയ, ഇനി ഒന്ന് കുറച്ചു നേരം അനങ്ങാതെ നിൽക്ക്. ഓക്കാനം പോകും..”