“എന്താ അമ്മേ?”
“മോളു പോയി മാറ്റിയിട്ടു വാ, അമ്മ പറയാം.”
“മ്മ്, അതിന് മുമ്പ് ഏട്ടനെ ഒന്ന് കാണട്ടെ..”
ഒട്ടും താല്പര്യം ഇല്ലേലും അവൾ രമയ്ക്ക് സംശയം കൊടുക്കാതെയിരിക്കാൻ വേണ്ടി പറഞ്ഞു.
“എന്നാ മോളു കണ്ടിട്ട് വേഗം മാറ്റീട്ടു വാ.”
“ശെരിയമ്മേ.”
പ്രിയ തന്റെ ബാഗ് താഴേക്കു വെച്ചിട്ട് സനുവിനെ കിടത്തിയ മുറിയിലേക്ക് കേറി. പിന്നെ വാതിൽ അടച്ചു കുറ്റി ഇട്ടു. അവിടെ ഒരു വാട്ടർ ബെഡിൽ അയാൾ കിടക്കുന്നുണ്ടായിരുന്നു. കണ്ണുകൾ പോലും ചലനം ഇല്ലാതെ. അവനെ കണ്ടിട്ട് അവൾക്കൽപ്പം പുച്ഛം തോന്നി. ‘കിടക്കുന്ന കിടപ്പ് കണ്ടില്ലേ.. ലഹരിയും മയക്കുമരുന്നുമെല്ലാം ഉപയോഗിച്ച്, കണ്ട തേവിടിശ്ശികളെയും പിടിച്ചു നടന്നവനാ.. ഒടുവിൽ ഏതോ ഒരു മുന്തിയ ഡോസ് സാധനം അടിച്ച് എല്ലാം തളർന്ന അവസ്ഥയിലുമായി.. ഒരു ഭാര്യ ആയോ, വേണ്ട.. ഒരു പെണ്ണായിട്ടു പോലും ഒരിക്കലും തന്നെ ഇയാൾ കണ്ടിട്ടില്ല.. കട്ടിലിൽ കിടക്കുമ്പോൾ പോലും അയാളുടെ സുഖം മാത്രം നേടും..’ ഓർക്കും തോറും അവൾക്ക് അവനോടുള്ള ദേഷ്യം കൂടിക്കൂടി വന്നു. പ്രിയ പിന്നെ അവിടെ നിന്നില്ല. നേരെ വാതിൽ തുറന്ന് പുറത്ത് ഇറങ്ങി തന്റെ റൂമിലേക്ക് പോയി. ഡ്രസ്സും മാറി തിരിച്ചിറങ്ങി ഹാളിലേക്ക് രമ ഇരിക്കുന്ന ഇടത്തേക്ക് വന്നു.
“എന്താ അമ്മേ, എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത്?”
“ആ മോളെ, നിനക്ക് കിഷോർ ഡോക്ടറെ അറിയില്ലേ, സനുവിന്റെ ഫ്രണ്ട്?”
‘കൊള്ളാം!.. നല്ല കാര്യായി.. സകല പരിപാടിക്കും ഏട്ടന്റെ കൂടെ അവനും ഉണ്ടായിരുന്നു.. ഡോക്ടർ ആണെന്നെ ഉള്ളു സകല കൂതറ പരിപാടിയും അയാളുടെ കയ്യിലുണ്ട്. ഇവിടെ വന്നാൽ പിന്നെ ‘പ്രിയാ പ്രിയാ’ എന്നൊക്കെ വിളിച്ച് എന്റെ പുറകെ നടത്തമല്ലെ പണി! താൻ എന്ത് ചെയ്താലും അതിന്റെ മുമ്പിൽ അയാൾ ഉണ്ടാവും.. ടോട്ടലി ഒരു വായിനോക്കി!..’ പ്രിയ ഉള്ളിൽ ചിരിച്ചുകൊണ്ട് ഓർത്തു.
“അറിയാം. എന്താ അമ്മേ?” പ്രിയ മുഖത്തു വന്ന ഭാവം പുറത്തു കാണിക്കാതെ ചോദിച്ചു.
“ഇന്ന് ഉച്ചക്ക് അവൻ വന്നാരുന്നു.”
“എന്നിട്ട്?”
“അവൻ സനുവിനെ ചികിത്സിച്ചോളാമെന്ന് പറഞ്ഞു.”
“അതിന് ഏട്ടന് ഇങ്ങനായപ്പം അമ്മ ചോദിച്ചതല്ലേ, അന്ന് വയ്യായിരുന്നല്ലോ. ഇപ്പോഴെന്താ അയാൾക്ക് ഒരു മനംമാറ്റം?”