രാവിലെ സുരഭിയുടെ വിളികേട്ടാണ് ഞാൻ ഉണർന്നത്, റെഡ് ബ്ലൗസും സിൽക്ക് സാരിയും ഉടുത്ത് മുല്ലപ്പൂവൊക്കെ ചൂടി, പുഞ്ചിരിച്ചു കൊണ്ട്
സുരഭി : എഴുന്നേൽക്ക് അജു അമ്പലത്തിൽ പോവണ്ടേ
എഴുന്നേറ്റിരുന്ന എന്റെ നേരെ കൈയിലിരുന്ന ചായ ഗ്ലാസ് നീട്ടി
സുരഭി : ഇന്നാ…
മൈൻഡ് ചെയ്യാതെ കണ്ണുകൾ തിരുമ്മി
ഞാൻ : അവിടെവെച്ചേക്ക്
എന്ന് പറഞ്ഞ് മൊബൈൽ എടുത്ത് സമയം നോക്കി, അനങ്ങാതെ അവിടെ തന്നെ നിൽക്കുന്ന സുരഭിയെ ഒന്ന് നോക്കിയതും കണ്ണിൽ നിന്നും വെള്ളം വന്ന് കൊച്ചു കുട്ടിയെ പോലെ ചിണുങ്ങുന്ന സുരഭിയെ കണ്ടതും എഴുന്നേറ്റ്
ഞാൻ : അമ്മായി എന്തിനാ കരയുന്നത്?
കണ്ണ് തുടച്ച്
സുരഭി : കരഞ്ഞൊന്നുമില്ല
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : പിന്നെ കണ്ണിൽ പൊടി വല്ലതും വീണോ
സുരഭി : നീ ഇത് പിടിക്ക് ഞാൻ പോട്ടെ
ചായ ഗ്ലാസ് വാങ്ങിയതും തിരിഞ്ഞു നടന്ന സുരഭിയുടെ കൈയിൽ പിടിച്ച്
ഞാൻ : അങ്ങനെ പോവല്ലെ
സുരഭി : വിട് അജു
ഞാൻ : ഓ ജാഡയാ
എന്നെ നോക്കി
സുരഭി : എനിക്കെന്ത് ജാഡ നീയല്ലേ എന്നെ ഒഴിവാക്കുന്നത്
ചിരിച്ചു കൊണ്ട്
ഞാൻ : ഞാനോ എപ്പോ…?
സുരഭി : ഇന്നലെയൊന്നും എന്നോട് മിണ്ടിയില്ലല്ലോ നീ, ദേഷ്യപ്പെട്ടു നടക്കുവായിരുന്നില്ലേ
ഞാൻ : അതാണോ, അല്ല ആരാ ആദ്യം ദേഷ്യപ്പെട്ടത്
സുരഭി : അത് ഞാൻ ചുമ്മാ കളിപ്പിച്ചതാണെന്ന് പറഞ്ഞില്ലേ
ഞാൻ : ആഹാ അമ്മായിക്ക് മാത്രമേ കളിപ്പിക്കാൻ അറിയൂ, എനിക്കറിഞ്ഞൂടെ
സുരഭി : ഹമ്… അതിനു ഒരു ദിവസം മുഴുവൻ മിണ്ടാതെയിരിക്കണോ
ചിരിച്ചു കൊണ്ട്
ഞാൻ : ഒരു ദിവസമൊന്നും മിണ്ടാതിരുന്നട്ടില്ല
സുരഭി : മ്മ്… എന്നാലും നീ…
കണ്ണുനീർ തുടച്ച സുരഭിയെ നോക്കി
ഞാൻ : അപ്പൊ കരയാനൊക്കെ അറിയാം
സുരഭി : പോടാ ഞാൻ കരഞ്ഞൊന്നുമില്ല
ഞാൻ : മം… കാണാൻ നല്ല ലുക്കായിട്ടുണ്ടല്ലോ, ഈ മുല്ലപ്പൂ എവിടെന്ന് കിട്ടി
സുരഭി : പൂക്കാരി വന്നിരുന്നു
ഞാൻ : മം… എന്റെ ബൈക്കിൽ വെക്കാൻ മേടിച്ചോ