ഞാൻ : ആ പോയി, ഇപ്പൊ വന്നേയുള്ളു വീടിന്റെ താക്കോല് വലിയമ്മായിയുടെ കൈയിലാ അതാ ഇങ്ങോട്ടിറങ്ങിയത്
അഞ്ജു : എന്നാ ഇങ്ങോട്ട് പോര്
ഞാൻ : ആ…
കാർത്തികയുടെ കൈയും പിടിച്ച് സൂരജുമായി അഞ്ജുവിന്റെ അടുത്തെത്തി
ഞാൻ : ചേച്ചി അമ്പലത്തിൽ പോയില്ലേ?
പുഞ്ചിരിച്ചു കൊണ്ട്
അഞ്ജു : ഏയ് വല്ലാത്ത നടുവേദന, വൈകിട്ടു പോവാമെന്ന് കരുതി
ചിരിച്ചു കൊണ്ട്
ഞാൻ : ഇന്നലെ വീണതിന്റെയാവും
അഞ്ജു : മം… നിനക്കൊന്നും പറ്റിയില്ലല്ലോ?
കൈ കാണിച്ച്
ഞാൻ : ദേ കണ്ടില്ലേ
എന്റെ കൈ നോക്കി
അഞ്ജു : ഇതെപ്പോ…?
ഞാൻ : ആവോ, വീട്ടിൽ എത്തിയപ്പോഴാ കണ്ടത്
പുഞ്ചിരിച്ചു കൊണ്ട്
അഞ്ജു : മ്മ്… എന്നിട്ട് വീട്ടിൽ എന്ത് പറഞ്ഞു
ഞാൻ : വരമ്പിൽ വീണെന്ന്
അഞ്ജു : ഞാനും ഉണ്ടായെന്നു പറഞ്ഞോ
ഞാൻ : പിന്നെ എനിക്ക് വേറെ പണിയില്ല
അപ്പോഴേക്കും ദൂരെ നിന്നും ബാക്കിയുള്ളവരൊക്കെ വീട്ടിലേക്ക് വരുന്നത് കണ്ട്
കാർത്തിക : അജു ചേട്ടാ ദേ അമ്മയൊക്കെ വരുന്നുണ്ട്
അത് കേട്ട് സൂരജ് വീട്ടിലേക്ക് ഓടി, എന്റെ കൈയിൽ നിന്നും പിടിവിട്ട് കാർത്തികയും പുറകേ ഓടുന്നത് കണ്ട്
ഞാൻ : ഡി ഓടല്ലേ ഞാനും വരുന്നു…ഞാനെന്ന അങ്ങോട്ട് ചെല്ലട്ടെ ചേച്ചി
അഞ്ജു : ആ പോവല്ലേടാ ഇന്നും കൂടിയല്ലേ നിന്നെ കാണാൻ കിട്ടു
ഞാൻ : ഇന്നും കൂടിയോ, പിന്നെ ഞാൻ ഊണ് കഴിച്ചിട്ട് ഇറങ്ങും
അഞ്ജു : ആ അപ്പൊ കുറച്ചു നേരം കൂടി നിൽക്ക്
ഞാൻ : ഹമ്… നിന്നട്ടെന്തിനാ വീട്ടിൽ ആരുമില്ലേ?
അഞ്ജു : ഏയ്..ആരുമില്ല, അമ്മയും ചേട്ടനും ചേടത്തിയും കൊച്ചും കൂടി ചേച്ചിയുടെ വീട്ടിൽ പോയേക്കുവാ
ഞാൻ : ഓ…
അഞ്ജുവിന്റെ വീട്ടിൽ നിന്നും പാട്ട് കേൾക്കുന്നത് കേട്ട്
ഞാൻ : പിന്നെയാരാ അവിടെ പാട്ട് വെച്ചിരിക്കുന്നത്
അഞ്ജു : ആ അത് എന്റെയൊരു പഴയ കൂട്ടുകാരി വന്നിട്ടുണ്ട്, അവള് വെച്ചതാവും
മുറ്റത്ത് നിൽക്കുന്ന ബൈക്ക് നോക്കി