ഞാൻ : പിന്നെ ഒരു തമാശ, കാര്യമായിട്ടാ പറഞ്ഞത് എനിക്കറിയാം
എന്റെ നെറ്റിയിൽ ഉമ്മവെച്ച്
സുരഭി : സത്യമായിട്ടും നിന്നെ കളിപ്പിക്കാൻ പറഞ്ഞതാടാ
ഞാൻ : മ്മ്…
പെട്ടെന്ന് വാതിൽ തള്ളി തുറന്ന് കാർത്തികയും മിഥുനും മുറിയിലേക്ക് വരുന്നത് കണ്ട്
സുരഭി : ഞാൻ പറഞ്ഞത് എങ്ങനുണ്ട് ഇപ്പൊ
ഞാൻ : ആഹാ അപ്പൊ കാര്യമായിട്ട് തന്നെയാ പറഞ്ഞതല്ലേ
സുരഭി : ഡാ അല്ല
അപ്പോഴേക്കും എന്റെ അടുത്തേക്ക് വന്ന്
മിഥുൻ : അജുവേട്ട ഗെയിം കളിക്കാൻ ഫോൺ തരോ?
ഞാൻ : ആ ഞാനും വരുന്നുണ്ട് കളിക്കാൻ
കട്ടിലിൽ നിന്നും എഴുന്നേറ്റ്
ഞാൻ : അമ്മായി ഇനി വിസ്‌തരിച്ചു കിടന്നോ
എന്ന് പറഞ്ഞ് ഞാൻ അവരുടെ കൂടെപ്പോയി, വൈകുന്നേരം ചായ കുടിക്കും നേരം സുരഭി മുട്ടിയിരുമിയൊക്കെ നടന്ന് എന്റെ പിണക്കം മാറ്റാൻ ശ്രെമിച്ചു അതൊന്നും മൈൻഡ് ചെയ്യാതെ ഞാൻ കുളിയൊക്കെ കഴിഞ്ഞ് മുരളിയുടെ വൈറ്റ് മുണ്ടും എന്റെ ഷർട്ടും ഇട്ട് അമ്പലത്തിലേക്ക് പോവാൻ റെഡിയായി, ആറു മണിയോടെ ഞാനും മുരളിയും കൂടി ബൈക്കിൽ അമ്പലത്തിലേക്ക് പോയി, ചാറ്റൽ മഴ നനഞ്ഞു പോവുന്നേരം ചെറിയൊരു കൈക്കോട്ടും പിടിച്ച് പുറകിൽ ഇരുന്ന്
മുരളി : കുടയെടുക്കാമായിരുന്നു
ഞാൻ : ചെറിയ മഴയല്ലേ അമ്മാവാ
മുരളി : നല്ല മഴക്കാറ് വെക്കുന്നുണ്ട് അജു
ഞാൻ : അത് സാരമില്ല കുറേ നാളായി ഒരു മഴയൊക്കെ നനഞ്ഞിട്ട്
മുരളി : ആ… അതും ശരിയാ നന്നായിട്ട് പെയ്യട്ടെ ഇത്തവണ മഴ കുറവാണ് പാടത്തൊന്നും വെള്ളമില്ല
ഞാൻ : മം…
അമ്പലത്തിൽ എത്തി ബൈക്കും കൈക്കോട്ടുമൊക്കെ പൂജക്ക് വെച്ച് കഴിഞ്ഞപ്പോൾ സമയം ഏഴ് കഴിഞ്ഞു, തകർത്തു പെയ്യുന്ന മഴയിൽ ഇരുട്ടും കൂടിവന്നു, എന്റെ അടുത്തോട്ട് വന്ന
മുരളി : എന്നാ പോയാലോ അജു
ഞാൻ : മൊബൈല് കൈയിലുണ്ട് അമ്മാവാ, ആ കാര്യം മറന്നു
മുരളി : ആണോ, എന്നാ മഴ കുറഞ്ഞിട്ട് പോവാം
ഞാൻ : ആ…
കുറച്ചു കഴിഞ്ഞപ്പോൾ അമ്മാവന്റെ ഒരു കൂട്ടുകാരൻ കുടയുമായി വന്ന് വീട്ടിലേക്ക് ആക്കി തരാമെന്ന് പറഞ്ഞ് മുരളിയെ വിളിച്ചു, ഞാൻ കൂടെയുണ്ടെന്ന് പറഞ്ഞ് ഒഴിവാവാൻ മുരളി ശ്രെമിക്കും നേരം ക്രീം കളർ ബ്ലൗസും സെറ്റ് സാരിയും ചുറ്റി കുടയും ചൂടി അഞ്ജു പോവുന്നത് കണ്ട്