ഞാൻ : ഞാൻ അവരെ മോശക്കാരാക്കി സംസാരിച്ചതല്ല…
ശ്രേയ : നീയൊരു ഫാന്റസിയുടെ പുറത്താണ് ഇതൊക്കെ ചെയ്തു തുടങ്ങിയതെന്ന് ചേച്ചി പറഞ്ഞല്ലോ.. എന്നിട്ട് ഇത് വെറും ഫാന്റസി ആണോ?
ഞാൻ : ഫാന്റസി അല്ല
ശ്രേയ : അവർക്ക് അതൊരു ഫാന്റസി അല്ല, അവരുടെ ജീവിതമാണ്.. അവർക്കൊക്കെ ഒരു പെണ്ണായി ജീവിക്കാൻ തന്നെയാണ് ഇഷ്ടം, എന്നാൽ അവർക്ക് ജീവിക്കാൻ വേറെ മാർഗം ഒന്നുമില്ല
ഞാൻ : ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ച പറഞ്ഞതല്ല, എനിക്കങ്ങനെ ആരെങ്കിലും ആയി ഒന്നും ചെയ്യാൻ സാധിക്കില്ല
ശ്രേയ : സാറിന്റെ മാത്രമായി ഇരിക്കാൻ പോകുകയാണോ?
ഞാൻ : എനിക്കിങ്ങനെ നടക്കാൻ ഒന്നും താല്പര്യം ഇല്ല, ഇന്നിപ്പോ സാർ നിർബന്ധിച്ചപ്പോൾ അങ്ങനെ പോന്നതാണ്, എനിക്ക് സാറിന്റെ മുന്നിൽ മാത്രം ഇങ്ങനെ നിൽക്കാനാണ് ഇഷ്ടം
ശ്രേയ : നിനക്ക് താല്പര്യമില്ല എന്ന് മാത്രം നീ പറയരുത്, നിനക്ക് താല്പര്യമുള്ളതുകൊണ്ടാണ് നീ വേഷമിട്ടതും ഇന്ന് റോഡിൽ കൂടി നടന്നതും, പിന്നെ നീ സാറിന്റെ മാത്രമായി ഇരിക്കുകയുള്ളൂ എന്നൊക്കെ നിന്റെ വെറും തോന്നലാണ്, ഇതിന്റെ സുഖം പിടിച്ചു കഴിഞ്ഞാൽ നീയായി തന്നെ വേറെ ആരെയെങ്കിലും ഒക്കെ തപ്പി പോകും, അല്ലെങ്കിൽ നിന്റെ സാർ ഉണ്ടല്ലോ, അയാൾ നീ വിചാരിക്കും പോലെ ഒരാൾ ഒന്നുമല്ല, നീ ഇനി എന്തൊക്കെ കാണാനും അനുഭവിക്കാനും ഉണ്ട്
ഞാൻ : മ്മ്… ചേച്ചി പറഞ്ഞായിരുന്നു നിങ്ങളെ വേറെ ആരുടെയൊക്കെ അടുത്തു കൊണ്ടുപോയത്
ശ്രേയ : എനിക്ക് അയാളോട് ദേഷ്യം ഒന്നുമില്ല, പക്ഷേ അയാളുടെ നേട്ടങ്ങൾക്കുവേണ്ടി അയാൾ കൂടെയുള്ളവരെ എന്തിനും നിർബന്ധിക്കും, നിന്നോട് ചേച്ചി ഇതിനെ കുറിച്ചുള്ള സൂചന നേരത്തെ തന്നതല്ലേ
ഞാൻ : പക്ഷേ എന്നോട് നല്ല രീതിയിലൊക്കെയാണ് പെരുമാറാറുള്ളത്
ശ്രേയ : എന്നിട്ടാണോ നിന്നെ ഈ വേഷം കെട്ടിച്ച് റോഡിൽ നിർത്തിയിട്ട് പോയി കളഞ്ഞത്??
അപ്പോൾ ഞാൻ ആലോചിച്ചപ്പോൾ ശരിയാണ്, ഞങ്ങൾ രണ്ടുപേരും മാത്രം അറിഞ്ഞിരിക്കും എന്ന് എന്നു പറഞ്ഞു തുടങ്ങിയ ഈ ബന്ധം, ഇപ്പോൾ എനിക്ക് പരിചയമുള്ള രണ്ടുപേർ കൂടി അറിഞ്ഞിരിക്കുന്നു