സാർ : നീ ഇതുവരെ റെഡിയായില്ലേ നിങ്ങൾ എന്ത് സംസാരിച്ചുകൊണ്ട് നിൽക്കണേ?
ചേച്ചി : ഇപ്പോ റെഡി ആവും
എന്ന് പറഞ്ഞ് ചേച്ചി എന്നോട് വേഗം ഫ്രോക്ക് ഇട്ടിട്ടു പോയി ആ മുഖം നല്ലോണം ഒന്ന് ഷേവ് ചെയ്യാൻ പറഞ്ഞു, ഞാൻ ഷേവ് ചെയ്തു വന്നപ്പോഴേക്കും ചേച്ചി പർദ്ദ എടുത്തു തന്നു , കുറച്ച് ലൂസ് ആയിരുന്നെങ്കിലും പർദ്ദയായതുകൊണ്ട് വലിയ വൃത്തികെട്ട ഒന്നുമുണ്ടായിരുന്നില്ല , പർദ്ദ ഇട്ടിട്ട് എന്നോട് ആ ബെഡിൽ ഇരിക്കാൻ പറഞ്ഞു
പർദ്ദ മാത്രമല്ല ആയിരുന്നു, തലയിടുന്ന അണ്ടർ സ്ക്രാഫും , തട്ടനും ഉണ്ടായിരുന്നു, അതെനിക്ക് ചേച്ചി ഭംഗിയായിട്ട് ഇട്ടു തന്നു,
ചേച്ചി : എന്റെ എന്റെ കയ്യിൽ കാര്യമായി മേക്കപ്പ് ചെയ്യാൻ ഒന്നുമില്ല, ഉള്ളതുകൊണ്ട് ഞാൻ ഒന്ന് വൃത്തിയാക്കി തരാം
എന്നുപറഞ്ഞ് ചേച്ചിയുടെ ബാഗിൽ നിന്നും കണ്ണിൽ എഴുതുന്ന എന്തോ സാധനവും , ലിപ്സ്റ്റിക്കും വേറെ എന്തോ ക്രീം എടുത്തു, ലിപ്സ്റ്റിക് ഇടാൻ നേരത്ത് ചേച്ചി പറഞ്ഞു
” നല്ല ചുണ്ടാണല്ലോ, ഞാൻ പറഞ്ഞില്ലേ നീ ഒരു പെണ്ണായിട്ട് ജനിക്കേണ്ടവളായിരുന്നു ”
അതും പറഞ്ഞ് ചേച്ചി ലിപ്സ്റ്റിക്ക് ഇട്ടിട്ട് എന്നെ മാറിനിന്നു നോക്കി
ചേച്ചി : നിനക്ക് മുടിയില്ലാത്തതായിരുന്നു ഒരു പ്രശ്നം , എന്നാൽ തലയിൽ ഈ തട്ടം ഒക്കെ ഇട്ടപ്പോൾ ശരിക്കും ഒരു പെണ്ണിനെ പോലെ ആയി , നീ ഒരു കാര്യം ചെയ്യ് ഒരു മുസ്ലിം മൊഞ്ചത്തി ആയി നടക്കു,
ഞാൻ എഴുന്നേറ്റ് കണ്ണാടിയിൽ മുന്നിൽ പോയി നിന്നു
ഞാൻ തന്നെയാണോ ആ കണ്ണാടി മുന്നിൽ നിൽക്കുന്നത് എന്ന് എനിക്കൊരു സംശയം ആയിരുന്നു , ഒട്ടും വിശ്വസിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല, എനിക്ക് എന്നോട് തന്നെ പ്രണയം തോന്നിപ്പോയ നിമിഷം
ചേച്ചി : മതിയെടി നോക്കിയത്!!
ഞാൻ : എന്താ ഇപ്പൊ എന്നെ വിളിച്ചേ?
ചേച്ചി : ഈ വേഷത്തിൽ എനിക്ക് നിന്നെ എടാ… പോടാ….. എന്നൊന്നും വിളിക്കാൻ സാധിക്കില്ല, പുറത്തേക്ക് ചെല്ല് സാർ ഒന്ന് കാണട്ടെ നിന്നെ