ഞാൻ ആകെ പേടിച്ചു നിൽക്കുകയാണെന്ന് ശ്രേയയോട് ചേച്ചി പറഞ്ഞു
ശ്രേയ കുഴപ്പമില്ലാത്ത രീതിയിൽ മലയാളം സംസാരിക്കുന്നുണ്ട്, എന്നാലും ഒരു തമിഴ് സ്ലാങ് ആണ് ,
ശ്രേയ : പേടിക്കാൻ ഒന്നൂല്ല , No matter what anyone
else says, we need to
remember that we’re doing
this because we love it ( ആരെന്തു പറഞ്ഞാലും അത് കാര്യമാക്കണ്ട ആവശ്യമില്ല, നമ്മൾ ഓർത്തിരിക്കേണ്ട ഒരൊറ്റ കാര്യമേ ഉള്ളൂ, നമ്മൾ ഇതിടുന്നത് നമ്മുടെ ഇഷ്ടം കൊണ്ടാണ്)
ശ്രേയയുടെ ഒരറ്റ ഡയലോഗ് എനിക്ക് പ്രചോദനം ചെറുതൊന്നുമല്ലായിരുന്നു
ഞങ്ങൾ അങ്ങനെ സംസാരിച്ചു കൊണ്ട് നിന്നപ്പോൾ പെട്ടെന്ന് സാർ ചേച്ചീനെ നോക്കി എന്തോ തലയാട്ടിയിട്ട് സാറ കാറിനുള്ളിലേക്ക് കയറി, കുറച്ച് കഴിഞ്ഞപ്പോ സാറ് കാറിന്റെ ഗ്ലാസ് താഴ്ത്തി ഞങ്ങളോട് ഇപ്പോൾ വരാം എന്ന് പറഞ്ഞ് കാറുമായി പോയി
പോകുന്നത് കണ്ടപ്പോൾ തന്നെ എന്റെ പകുതി ജീവനും കൂടെ പോയി
ശ്രേയ : എന്തിനാ ഇങ്ങനെ പേടിക്കുന്ന?
ഞാൻ : എനിക്ക് ഇത് ഒട്ടും കംഫർട്ടബിൾ ആകുന്നില്ല
ഞങ്ങൾ അവിടെ നിന്നും അത്യാവശ്യ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് മാറി ഇരുന്നു, ശ്രെയോടും ചേച്ചിയുമായി ഞാൻ കുറെ നേരം സംസാരിച്ചു..
അവിടെ നടന്ന സംഭാഷണം എന്നിൽ നല്ലൊരു മാറ്റം തന്നെ ഉണ്ടാക്കിയെന്ന് വേണമെങ്കിൽ പറയാം, എന്റെ പകുതി പേടി അവിടെ ഇല്ലാതെയായി, അങ്ങനെയാണ് ശ്രേയ എന്നെ മോട്ടിവേറ്റ് ചെയ്തത്
എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ചെയ്യുന്നത് ഒരു ബോറാണ് എന്നാണ് എനിക്ക് തോന്നിയിരുന്നത്, എന്നാൽ ശ്രേയയോട് സംസാരിച്ചപ്പോഴാണ് കുറെ കാര്യങ്ങൾ എനിക്ക് മനസ്സിലായത്
മുപ്പതാമത്തെ വയസ്സിൽ ജെൻഡർ മാറിയ ആളുകൾ വരെ ശ്രേയക്ക് പരിചയമുണ്ടെന്ന് എന്റെ അടുത്ത് പറഞ്ഞു, നിനക്ക് അതിപ്പോൾ ആയിരിക്കും തിരിച്ചറിവുണ്ടായത് മാത്രവുമല്ല നിനക്ക് ഈ വേഷമൊക്കെ നന്നായി ചേരുന്നുണ്ട്, ഇതൊക്കെ ജന്മനാ നിന്നെ ഉള്ളിൽ തന്നെയുള്ള കാര്യങ്ങളാണ്, അല്ലെങ്കിൽ ഇങ്ങനെ ആർക്കും ഇതൊന്നും ഇടാൻ തോന്നില്ല