സിവിൽ സർവീസ് എഴുതി എടുക്കണമെന്ന എന്റെ അതിയായ മോഹം പഠിത്തം എന്നതിന് അപ്പുറത്തേക്കുള്ള ലോകത്തെ മുഴുവനായി മറച്ചിരിക്കുവായിരുന്നു എന്നാൽ ജീവിതം എന്തെന്ന് മനസ്സിലാക്കാൻ ഓരോ അനുഭവങ്ങൾ എത്തും എന്നത് ഇപ്പോഴാണ് മനസ്സിലായത്. മറ്റൊരു പെൺകുട്ടിയകളുമായും ഒരു ബന്ധവും ഇല്ലായിരുന്ന എനിക്ക് ഈ അവസരം പോലും ശെരിക്കും ഉപയോഗിക്കാൻ പറ്റുന്നില്ലല്ലോന്ന് ഓർത്തപ്പോ സ്വയം ലജ്ജ തോന്നി.
മറ്റൊന്നും നടക്കാത്തതുകൊണ്ട് ഞാൻ ഗുഡ് നൈറ്റ് പറഞ്ഞ് റൂമിലേക്ക് പോയി.റൂമിൽ എത്തിയിട്ടും മനസ്സിനെ നിയന്ത്രിക്കാൻ ആയില്ല അതുകൊണ്ട് വീണ്ടും പുറത്തേക്കിറങ്ങി നടന്നു ബാൽക്കണിയിലേക്ക് പോയി. പെട്ടന്നാണ് പുറകിൽ നിന്ന് ഒരു വിളി വന്നത്.
“ഹേയ് സുനിൽ ഉറങ്ങിയില്ലായിരുന്നോ”വിളി കേട്ട് നോക്കിയപ്പോ നേരത്തെ കണ്ട ഫിലിപ്പീനി പെണ്ണ് ആയിരുന്നു.
ഞാൻ ഇല്ലന്ന് പറഞ്ഞു തലയാട്ടി, ഫ്രീ ആണെങ്കിൽ എന്റെ കൂടെ സ്റ്റോർ റൂം വരെ വരാമോ അവൾ ചോദിച്ചു ഈ സമയത്ത് സ്റ്റോറിൽ എന്താ ഞൻ വത്തെ ആലോയിച്ചു എന്നാലും അവളോട് നോ പറയാൻ പറ്റിയില്ല, യന്ത്രികമായി ഞാൻ അവളുടെ കൂടെ പോയി.
ഇടുങ്ങിയ വഴിയിലൂടെ ഞൻ ഒരു റൂമിലേക്ക് ചെന്നു അവിടന്ന് ഒരു പടി ഇറങ്ങി താഴെ എത്തി ഇതിനകത്ത് ഇങ്ങനെയും ഒരു ലോകം ഉണ്ടായിരുന്നോ ഞൻ അത്ഭുതപെട്ടു. കപ്പലിലെ മെയിൻ സ്റ്റോർ റൂമിനു പുറമെ മറ്റൊരു സ്റ്റോർ റൂം തികച്ചും വ്യത്യസ്തമായ ഒന്ന്, അകത്തു ചെന്നപ്പോ അതാ അവിടെ ഒരു ലോക്കർ അതും പാസ്സ് വേർഡ് കൊണ്ട് തീർത്ത ഒരു ഇരുമ്പ് വാതിൽ.
അവൾ കയ്യിലെ ഐഡി കാർഡ് വെച്ച് ഡോർ തുറന്നു അകത്തേക്ക് കയറി കൂടെ ഞാനും. അപ്പോഴാണ് എനിക്ക് മനസ്സിലായത് അതിനകത്തേക്ക് എനിക്ക് ഒറ്റക്ക് വരാൻ കഴിയില്ലെന്ന്. കാരണം അവിടെ കയറാൻ ഒരു ലാബ് അസിസ്റ്റൻഡിനോ അല്ലെങ്കിൽ ഒരു സയന്റിസ്റ്റിനോ മാത്രമേ പറ്റു എന്ന്. എന്തായാലും കയറിയതല്ലേ അവിടെ ഒക്കെ ഒന്ന് ചുറ്റി കറങ്ങി കാണാൻ വെച്ചു. പെട്ടന്ന് അവൾ എന്നെ തടഞ്ഞു അവിടെ ഉള്ള ഒന്നിലും തൊടരുത്. ഞാൻ പെട്ടന്ന് പിന്തിരിഞ്ഞു.
നോക്കുമ്പോ അവൾക് ഡ്രെസ് മാറി ഒരു കോട്ട് ഇട്ടു നിക്കുന്നു ഒരു കണ്ണാടിയും വെച്ചിട്ടുണ്ട്. അവളുടെ മുഖം കണ്ടപ്പോ എനിക്ക് എന്തോ ഒരു പ്രത്യേക ഭംഗി തോന്നി. ലാബിൽ വേറെ ആരും ഇല്ലാത്തതുകൊണ്ട് എനിക്ക് ഒരു ധൈര്യം വന്നു.ഞാൻ നേരെ അവളുടെ അടുത്ത് ചെന്ന് ഒരു കസേരയിൽ ഇരുന്നു അവളെ നോക്കി, അവൾ ഏതാണ്ടൊക്കെ മിക്സ് ചെയ്യുവാരുന്നു ഞാൻ വെറുതെ അവളോട് എന്താ ചെയ്യാണെന്ന് ചോദിച്ചു.