“മൃദു നീ എന്തെടുക്കുവാടി ഉറങ്ങിയോ”
പെട്ടന്ന് അതും പറഞ്ഞു കൊണ്ട് കാവ്യ മുറിക്കു അകത്തേക്ക് കയറി വന്നപ്പോൾ പേടിച്ചു പോയ മൃദൂല കോൾ പെട്ടന്ന് കട്ട് ചെയ്ത് തന്റെ സ്ഥാനം തെറ്റി കിടക്കുന്ന നൈറ്റി ഒന്ന് വേഗം നേരയാക്കി…
“ഏയ്യ് ഇല്ല ഉറങ്ങിയിട്ടൊന്നുമില്ല വെറുതെ ഒന്ന് കിടന്നത കാവ്യെ”
മൃദൂല മെല്ലെ ഒന്ന് ചിരിച്ചു കൊണ്ട് കട്ടിലിന്നു എഴുന്നേറ്റു….
“അല്ല എന്തായി മൃദു നിന്റെ സങ്കടമൊക്കെ മാറിയോ ഇപ്പൊ”
കാവ്യയും മെല്ലെ ആ കട്ടിലിൽ ഇരുന്നു…
“എങ്ങനെ മാറാന അതൊക്കെ എന്നാലും ചെറിയ ഒരു പ്രതീക്ഷ ഉണ്ടെടി ഇപ്പൊ”
അത് പറഞ്ഞപ്പോൾ മൃദൂലയുടെ മുഖം ഒന്ന് തെളിഞ്ഞെത് കാവ്യ കണ്ടു..
“അതെന്നതാടി എന്തു പറ്റി എന്തേലും കാര്യം ഉണ്ടായോ ഡീ നീ പണി പറ്റിച്ചോ”
കാവ്യ സന്തോഷത്തോടെ ചോദിച്ചു…
“ഏയ്യ് അതൊന്നും അല്ലേടി ഇന്നലെ ഒരു കാര്യം നിന്നോട് ആയതുകൊണ്ട് പറയാല്ലോ നമ്മുടെ രഘുവേട്ടൻ ഇല്ലേ അയാള് എനിക്ക് ഒരു ഉപകാരം ചെയ്യാമെന്ന് പറഞ്ഞു”
മൃദൂല സന്തോഷത്തോടെ ആണ് അത് പറഞ്ഞതെങ്കിലും രഘുവിന്റെ പേരു കേട്ടപ്പോൾ കാവ്യയുടെ മുഖം ഒന്ന് മാറി…
“ഉപകാരോ എന്തു ഉപകാരം അയാള് എന്താ പറഞ്ഞെ”
കാവ്യ കാര്യം അറിയാൻ വേണ്ടി ആകാംഷയോടെ ചോദിച്ചു…
“അത് പിന്നെ ആരോടും പറയാൻ പാടില്ലെന്ന രഘുവേട്ടൻ പറഞ്ഞെ പിന്നെ നിന്നോട് ആയതു കൊണ്ട് ഞാൻ കാര്യം പറയാം നീ ഇനി വേറെ ആരോടും പറയാനൊന്നും നിൽക്കേണ്ട”
മൃദുല ഒന്ന് അവളെ ഓർമിപ്പിച്ചു…
“ഞാൻ ആരോട് പറയാനാടി നീ കാര്യം പറ എന്താ പറഞ്ഞെ അയാള്”
“അത് പിന്നെ രഘുവേട്ടന്റെ പരിചയത്തിൽ ഒരു വൈദ്യൻ ഉണ്ടെന്നു പറഞ്ഞു അയാള് ഇങ്ങനെ കുഞ്ഞുങ്ങൾ ആവാത്തവർക്കൊക്കെ എന്തോ മരുന്നൊക്കെ ഉണ്ടാക്കി കൊടുത്തു കുഞ്ഞുങ്ങൾ ഉണ്ടായിട്ടുണ്ട് പോലും അത് കേട്ടപ്പോൾ എനിക്ക് എന്തോ മനസിന് ഒരു സന്തോഷം ആയെടി എത്ര കാലം ആയി ഞാൻ ഇങ്ങനെ എന്തേലും ചെയ്തിട്ട് ആണേലും ഒരു വാവ ഉണ്ടായാൽ മതീന്നെ ഉള്ളു”
അത് പറഞ്ഞ മൃദുലയുടെ മുഖത്തെ പ്രതീക്ഷ കണ്ടപ്പോൾ എന്തോ അതിനെ എതിർക്കേണ്ടെന്നു കാവ്യയ്ക്കു തോന്നി…