വിളിക്കണമോ വേണ്ടയോ എന്ന് ഭവ്യ ഒന്ന് രണ്ടു വട്ടം ചിന്തിച്ചു അവനുമാത്രം അവകാശപ്പെട്ട എല്ലാം മറ്റൊരാൾക്ക് നൽകിയ എനിക്ക് ഇനി അവനെ വിളിക്കാൻ യോഗ്യത ഉണ്ടോ എന്ന് അവൾ ഒന്ന് അറിയാതെ ചിന്തിച്ചു…
പക്ഷെ ശരീരത്തിനേക്കാൾ മറ്റേതിനേക്കാളും അവനെ ജീവനേക്കാൾ സ്നേഹിക്കുന്ന ഭവ്യയ്ക്ക് അവനെ വിളിക്കാതെ ഇരിക്കാൻ പറ്റുമായിരുന്നില്ല…
മെല്ലെ അവന്റെ നമ്പറിലേക് അവൾ ഡയൽ ചെയ്തു…
രണ്ടു വട്ടം റിങ് ചെയ്തപ്പോയെക്കും അവൻ ഫോൺ എടുത്തു…
‘ഡീ വാവേ നീ എവിടെ ആയിരുന്നു ഞാൻ എത്ര നോക്കി നീ എന്താ കോളേജിൽ വരാഞ്ഞേ”
കോൾ എടുത്തപാടെ എബിൻ ഭവ്യയെ കാണാതിരുന്നതിനുള്ള പേടി കൊണ്ട് ചോദിച്ചു…
“ഞാൻ ഇവിടെയുണ്ട് എബി എന്തോ ഒരു പനി പോലെ അതാ ഞാൻ ഇന്ന് വരാഞ്ഞേ അല്ല നീ എവിടെയാ വീട്ടിൽ ആണോ അതോ പുറത്തോ”
ഇന്ന് നടന്ന കാര്യങ്ങൾ എബിനോട് പറയണമോ എന്ന് ഒരു വട്ടം ചിന്തിച്ചെങ്കിലും പറഞ്ഞാൽ ഇന്നലെ നടന്നൊക്കെ പറയേണ്ടി വരും എന്നോർത്തപ്പോൾ ഭവ്യ അത് വേണ്ടെന്നു വെച്ചു…
“ഞാൻ വിട്ടില വാവേ ഇപ്പൊ വന്നതേ ഉള്ളു ഫ്രണ്ട്സിന്റെ കൂടെ ഒന്ന് ടൗണിൽ പോയായിരുന്നു നിന്നെ കാണാത്തതു കൊണ്ട് ഇന്ന് ആകെ മൂഡ് ഓഫ് ആയിരുന്നു വാവേ ഒന്ന് ഫ്രഷ് ആയിട്ടു ഞാൻ അങ്ങോട്ടു വിളിക്കാന്നും വെച്ചു ഇരുന്നത അപ്പോഴാ നീ വിളിച്ചത് അല്ല പനി എങ്ങനെ ഉണ്ട് എന്നിട്ട് കുറവുണ്ടോ”
എബിൻ ഒന്ന് കാര്യം അന്വേഷിച്ചു…
“കുറവുണ്ട് എബി പക്ഷെ നല്ല തല വേദനയാ അത് കുറയണില്ല കിടക്കുവായിരുന്നു ഇ നേരം വരെ”
കൈ മുറിഞ്ഞ കാര്യമെങ്കിലും എബിനോട് പറയണമോ എന്ന് ഭവ്യ ഒന്ന് ഓർത്തു…
“എന്ന നിനക്ക് ഒന്ന് ഹോസ്പിറ്റലിൽ പോയി കാണിക്കാമായിരുന്നില്ലേ വാവേ അതും വെച്ചോണ്ട് അവിടെ ഇരിക്കുവാണോ ഇനി എന്തായാലും നാളെ നമ്മുക്ക് ഒന്ന് പോയി കാണിക്കാം ഇന്ന് ഇനി പറ്റില്ലല്ലോ”
എബിനു അവളോടുള്ള സ്നേഹം കണ്ടപ്പോൾ അറിയാതെ അവനോടു താൻ ചെയ്തു പോയ തെറ്റ് ഓർത്തപ്പോൾ അറിയാതെ അവൾ ഒന്ന് വിങ്ങി പോയി…