രതീഷ് ഇനി എന്തു പറഞ്ഞാലും കേൾക്കില്ലെന്നു തോന്നിയപ്പോൾ മായ അവനെ കൊണ്ട് തന്നെ തോട്ട് സത്യം ചെയ്യിക്കാൻ ഒരുങ്ങി…
“ഇല്ല മായ നീ വേറെ എന്തു വേണമെങ്കിലും പറഞ്ഞോ പക്ഷെ ഇതു ഇതു മാത്രം എന്നെ കോണ്ട് ചെയിക്കരുത് അത് എന്നെ കൊല്ലുന്നതിനു തുല്യം ആണ് മായേ അത് നീ എന്തു പറഞ്ഞാലും ഞാൻ ചെയ്യില്ല നിനക്ക് മുന്നിൽ കള്ള സത്യം ഞാൻ ചെയ്യില്ല”
അവൻ തീർത്തും പറ്റില്ലെന്ന് പറഞ്ഞപ്പോൾ മായയ്ക്കു ആകെ നിരാശയായി…
“മ്മ് ഇയാളുടെ ജീവിതം നശിച്ചു തീരുമ്പോ ആ ശാപം എനിക്കും എന്റെ മോൾക്കും നേരെ ആയിരിക്കും വരുന്നത് അതിനു മാത്രം എന്തു തെറ്റാ ഞാൻ ചെയ്തത് ഒന്ന് സമ്മതിച്ചാൽ എന്താ ഇതിനു എന്നോട് ആ മനസ്സിൽ സ്നേഹം ഉണ്ടെങ്കിൽ ഞാൻ പറയുന്നത് കേൾക്കണം കേട്ടേ പറ്റു പിന്നെ ഇതിലേക്കു ഇനി വിളിക്കരുത് ഞാൻ ആയിരിക്കില്ല എടുക്കുന്നത് പിന്നെ ഇനി എന്നെ എവിടെയും കാണാൻ വരരുത് ഞാൻ വെക്കുവാ മോളെ പഠിപ്പിക്കണം”
തിരിച്ചു അവൻ എന്തോ പറയാൻ ഒരുങ്ങും മുമ്പ് മായ ഫോൺ കട്ട് ചെയ്ത് മീനുട്ടിയുടെ അടുത്തു ഇരുന്നു അവളെ പഠിപ്പിക്കാൻ ഒരുങ്ങി അപ്പോഴും അവളുടെ മനസ് മുഴുവൻ രതീഷ് തന്നെ ആയിരുന്നു…
രാത്രി ജോലി എല്ലാം കഴിഞ്ഞു മഹേഷ് മൃദൂലയെ കിടക്കാനായി വിളിച്ചു….
മഹേഷ് കാണാതെ അപ്പോയെക്കും രഘു കൊടുത്ത ആ മരുന്ന് കുറച്ചു നേരത്തെ തന്നെ പാലിൽ കലക്കി മൃദൂല കുടിച്ചിരുന്നു…
അത് കുടിച്ചതിൽ പിന്നെ തലയിൽ ഒരു പിടിത്തം പോലെ മൃദുലയ്ക്കു തോന്നി…
അവൾക്കു എന്തോ വയ്യായ്ക ഉണ്ടെന്നു തോന്നിയ മഹേഷ് അവളെ ഒന്ന് നോക്കി…
“മൃദു എന്തു പറ്റിയെടി വയ്യേ നിനക്ക് പനി ഉണ്ടോ”
അവളുടെ നെറ്റിയിൽ ഒന്ന് കൈ കൊണ്ട് തൊട്ട് കൊണ്ട് അവളോട് ചോദിച്ചു…
“ഏയ്യ് പനി ഒന്നും ഇല്ല ഏട്ടാ എന്തോ ഒരു തലവേദന പോലെ എന്താന്ന് അറിയില്ല കുറച്ചു നേരത്തെ തുടങ്ങിയതാ”
അത് കുടിച്ചിട്ട് ആണെന്ന് മഹേഷിനോട് പറയാൻ പറ്റില്ലല്ലോ എന്നോർത്ത് അവൾ ഒന്ന് കുഴങ്ങി…