അതും പറഞ്ഞു അവളുടെ കൈ തണ്ടയിൽ നിന്നും രഘു കൈ വിട്ടപ്പോൾ അവളുടെ വെളുത്തു മെലിഞ്ഞ കൈ തടം ചോരയാൽ ചുവന്നിരുന്നു..
വേദനയാൽ ഭവ്യ കരഞ്ഞു കൊണ്ട് അകത്തേക്ക് ചെല്ലുമ്പോൾ ആണ് പാടത്തേക്കു പോകാൻ ഇറങ്ങിയ വത്സലനും മോഹനനും അത് കണ്ടത്…
അവളുടെ ചോര ഒലിച്ചു ഇറങ്ങുന്ന കൈ കണ്ട അവർ ശരിക്കും പേടിച്ചു പോയി…
“മോളെ എന്താടി ഇതു എന്താ പറ്റിയെ എങ്ങനെയ കൈ മുറിഞ്ഞേ”
വേദന കൊണ്ട് കരയുന്ന ഭവ്യയുടെ കൈയിൽ പിടിച്ച് കൊണ്ട് മോഹനൻ ചോദിച്ചു…
“അത് അത് ഒന്ന് വഴുതി വീണത ഏട്ടാ ശ്രദ്ധിച്ചില്ല എന്റെ കൂപ്പി വളകൾ പൊട്ടി പോയി തറച്ചു കേറിയതാ”
നടന്ന കാര്യം പറയാൻ പറ്റാതെ ഭവ്യ അങ്ങനെ ഒരു കള്ളം അവരോടു പറഞ്ഞൊപ്പിച്ചു…
“വത്സല നീ ആ മുണ്ടൊന്നു കീറി ഒരു കഷ്ണം തുണി എടുത്തേ നന്നായിട്ടു മുറിഞ്ഞെന്നു തോന്നണു ചോര നിൽക്കാൻ ഒന്ന് നന്നായിട്ടു കെട്ടി കൊടുക്കട്ടെ”
മോഹനൻ പറഞ്ഞത് കേട്ട വത്സലൻ കോലായിൽ ഇരുന്ന ഒരു മുണ്ട് എടുത്തു നടുകെ നീറി ഒരു കഷ്ണം തുണി എടുത്തു..
മോഹനൻ നന്നായിട്ടു ഭവ്യയുടെ കൈയിൽ അത് മുറുക്കി ചുറ്റി കെട്ടി കൊടുത്തു…
“ആ ചോര അങ്ങ് നിൽക്കട്ടെ അപ്പൊ ശരിയായിക്കോളും മോള് പോയിട്ട് കുറച്ചു വെള്ളം കുടിക്ക് കുറച്ചു കഴിഞ്ഞിട്ടു ആ ചോര വരുന്നതു കുറച്ചു നില്കുമ്പോ സരസ്വതിയോട് പറഞ്ഞിട്ട് എന്തേലും മരുന്ന് വെച്ചിട്ട് ഒന്നുടെ കെട്ടണംട്ടോ ഏട്ടന്മാര് പോയിട്ട് വരാം മോള് കരയണ്ട കുറച്ചു നേരം കഴിഞ്ഞാൽ ആ നീറ്റല് അങ്ങ് കുറഞ്ഞോളും”
മോഹനൻ ഭവ്യയുടെ കൈ കെട്ടി കൊടുത്ത് ഒന്ന് സമാധാനിപ്പിച്ചിട്ടു പുറത്തു ഇറങ്ങിയപ്പോൾ ആണ് കുറച്ചു അപ്പുറത്തായി രഘു നില്കുന്നത് കണ്ടത്…
“എടാ രഘു നീ ഉണ്ടായിരുന്നോ ഇവിടെ അപ്പൊ നീ കണ്ടില്ലായിരുന്നോ ഭവ്യ മോള് കൈ മുറിഞ്ഞു കരഞ്ഞോണ്ടും പോണത് നീ എന്തോ എടുക്കുവായിരുന്നു ഇവിടെ”
ഭവ്യ മോഹനനോട് നടന്ന കാര്യം പറഞ്ഞു കാണുമോ എന്നുള്ളൊരു പേടി രഘുവിന്റെ മനസിൽ ഉണ്ടായിരുന്നു എങ്കിലും മോഹനന്റെ വാക്ക് കേട്ടപ്പോൾ പറഞ്ഞു കാണില്ലെന്ന ധൈര്യത്തോടെ രഘു തിരിഞ്ഞു നോക്കി…