മായയുടെ മുൻപിൽ രതീഷ് തന്നെ സ്വയം ശപിച്ചു കൊണ്ട് ക്ഷമക്കായി കേണു..
“ഏയ്യ് അങ്ങനെ ഒന്നും പറയല്ലേ ഇയാളുടെ ജീവിതം ഇങ്ങനെയൊക്കെ ആക്കിയത് ഞാൻ അല്ലെ ഇയാൾക്ക് എവിടെയാ ഒരു സന്തോഷം ഉള്ളത് മനുവേട്ടനെ കെട്ടിയപ്പോയും ഞാൻ തന്നെ മറന്നിട്ടൊന്നും ഉണ്ടായിരുന്നില്ല ഏട്ടാ അറിയാമായിരുന്നു ഒരു ദിവസം വരുമെന്ന് പക്ഷെ കൂടെ ഒരാളെയും കൂടി പ്രതീക്ഷിച്ചു ഇപ്പോഴും എന്നെ ഓർത്താണ് ജീവിക്കുന്നതെന്നു പറഞ്ഞപ്പോൾ ഞാൻ ശരിക്കും തകർന്നുപോയി സ്വപ്നത്തിൽ പോലും ഏട്ടന്റെ ജീവിതം തകരണമെന്ന് ഞാൻ കരുതിയിട്ടില്ല എന്നിട്ടും ഇങ്ങനെയൊക്കെ ഞാൻ കാരണം അല്ലെ എല്ലാം ”
പറഞ്ഞു പറഞ്ഞു മായയുടെ കണ്ണിൽ അറിയാതെ കണ്ണീർ പൊടിഞ്ഞു…
“മായേ താൻ വിഷമിക്കല്ലെടോ താൻ സങ്കടപ്പെട്ട എനിക്ക് അതു സഹിക്കാൻ പറ്റില്ലടോ താൻ അന്നും ഇന്നും എന്റെ ജീവന എന്റെ പ്രണാനാ അത്രയ്ക്കും ഇഷ്ടമാ എനിക്ക് തന്നോട് എന്നിട്ടും ഞാൻ തന്നെ മറ്റുള്ളവരുടെ മുന്നിൽ മോശമാക്കിയില്ലേ ഞാൻ ഇതൊന്നും അനുഭവിച്ച പോരാ എനിക്കുള്ള ശിക്ഷ ഞാൻ സ്വയം നടപ്പാക്കികൊള്ളാം”
എന്തോ ഒരു ഉറച്ച മനസോടെ രതീഷ് അത് പറഞ്ഞപ്പോൾ മായ ഒന്ന് പേടിച്ചു പോയി…
“എന്തൊക്കെയാ ഏട്ടാ പറയണേ അതിനാണോ ഞാൻ ഇയാൾക്ക് വയങ്ങി തന്നത് ഇയാളുടെ ജീവിതത്തിൽ എന്റെ സ്ഥാനം എന്താണു എന്ന് നന്നായിട്ടു എനിക്ക് അറിയുന്നത് കൊണ്ട അന്ന് രാത്രി ഞാൻ ഇറങ്ങി വന്നത് അല്ലാതെ ബോധം ഇല്ലാത്തതു കൊണ്ടല്ല എന്റെ മനുവേട്ടനെ ചതികുവാണെന്നുള്ള ബോധം എനിക്ക് ഉണ്ടായിട്ടു പോലും ഞാൻ കാരണം ജീവിതം തകർന്ന ഇയാള് ഒരു വട്ടം എങ്കിലും ഒന്ന് സന്തോഷിച്ചോട്ടെ എന്ന് കരുതിയിട്ട അല്ലാതെ ഇയാള് മരിച്ചു കാണാൻ അല്ല ഞാൻ എന്റെ ജീവിതം പോലും മറന്നു ഇതൊക്കെ കാണിച്ചത് ഇപ്പോഴും ഇ മനസ്സിൽ എവിടെയോ ഇയാള് ഉള്ളത് കൊണ്ട വേണ്ടാത്തതൊക്കെ ചിന്തിക്കും മുൻപ് ഇതൊന്നു ഓർത്ത മതി ഏട്ടൻ”
മായ കണ്ണു തുടച്ചു കൊണ്ട് രതീഷിനോട് പറഞ്ഞു…
അപ്പോയെക്കും മീനുട്ടിയുടെ ഓട്ടോ വന്നു..
മായ മീനുട്ടിയെ ഒന്ന് ഓട്ടോയിൽ കയറ്റി വിട്ടു….