ഒരു ദീര്‍ഘനിശ്വാസത്തോടെ വിഷമം പിടിച്ച കാര്യങ്ങളെ എന്റെ മനസ്സിന്റെ മൂലയില്‍ ഒതുക്കി വച്ചു കൊണ്ട് സാന്ദ്ര കുറിച്ചു മാത്രം ചിന്തിച്ചു. ഉടനെ ഒരു പുഞ്ചിരി എന്റെ ചുണ്ടില്‍ വിരിഞ്ഞു. മനസ്സിൽ വല്ലാത്ത സന്തോഷവും തോന്നി. അതോടെ ഞാൻ പെട്ടന്ന് ഉറങ്ങുകയും ചെയ്തു.
അടുക്കളയില്‍ നിന്നും തട്ടും മുട്ടും കേട്ടാണ് രാവിലെ ഞാൻ ഉണര്‍ന്നത്.
മുഖത്തുള്ള നീര് കുറഞ്ഞെങ്കിലും വേദന മാത്രം മാറിയില്ല. തലവേദനയും ഉണ്ടായിരുന്നു. മാളിലേക്ക് ചെല്ലനുള്ള മൂഡും ഇല്ലായിരുന്നു.
ഞാൻ എഴുനേറ്റ് നേരെ റൂമിൽ ചെന്നു. ബാത്റൂമിൽ കേറി പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച ശേഷം ബെഡ്ഡിൽ കേറി മലര്‍ന്നു കിടന്നു. കണ്ണുകളെ പൂര്‍ണമായി അടയ്ക്കാതെ സ്വല്‍പ്പം തുറന്നാണ് ഞാൻ കിടന്നത്.
അല്‍പ്പം കഴിഞ്ഞ് ജൂലി റൂമിലേക്ക് വന്നു. ഞാൻ ഉറങ്ങുന്നു എന്നാണ് അവൾ കരുതിയത്.
കുറച്ച് നേരത്തേക്ക് എന്നെ തന്നെ നോക്കി നിന്നിട്ട് അവള്‍ക്ക് മാറാനുള്ള ചുരിദാറും മറ്റും എടുത്തുകൊണ്ട് അവള്‍ ബാത്റൂമിൽ കേറി. കുളിച്ച് ഡ്രെസ്സും മാറിയാണ് അവൾ പുറത്തു വന്നത്.
വേഗം ഒരുങ്ങിയ ശേഷം കാര്‍ കീയും എടുത്തുകൊണ്ട് പോയ അവള്‍ പെട്ടന്ന് വാതില്‍ക്കല്‍ നിന്നു. എന്നിട്ട് ശബ്ദം ഉണ്ടാക്കാതെ പതിയെ നടന്നു വന്ന് എന്റെ അരികില്‍ നിന്ന ശേഷം എന്റെ മുഖത്തിൽ വിഷമത്തോടെ നോക്കി.
ജൂലിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. പക്ഷേ പെട്ടന്ന് തന്നെ വിഷമം മാറി മുഖത്ത് ദേഷ്യം നിറഞ്ഞു. അവള്‍ കണ്ണു രണ്ടും തുടച്ചു കൊണ്ട് ധൃതിയില്‍ പുറത്തേക്ക് നടന്നു പോയി.
അല്‍പ്പം കഴിഞ്ഞ് കാര്‍ പോകുന്ന ഒച്ച കേട്ടു. പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞ് അമ്മായി റൂമിലേക്ക് വന്നു. കൈയിൽ ചായ കപ്പും ഉണ്ടായിരുന്നു.
“മോന്‍ ഉറങ്ങുവാന്നോ..?” അമ്മായി ചോദിച്ചു.
ഞാൻ അനങ്ങാതെ കിടക്കുന്നത് കണ്ടിട്ട് അമ്മായി തിരികെ പോയി. കുറെ നേരം അങ്ങനെ കിടന്നതും ഞാൻ ഉറങ്ങി പോയി.
ഒന്‍പത് മണിയോടെ ജൂലി റൂമിൽ കേറി വന്നപ്പോളാണ് ഞാൻ ഉണർന്നത്. ഞാൻ എഴുനേറ്റ് കട്ടിലിന്‍റെ തലപ്പത്ത് ചാരി ഇരിക്കുകയും ചെയ്തു.