രാംക്രി അങ്കിൾ : എന്താണെലും പറഞ്ഞോ
ഞാൻ : അങ്കിൾ എനിക്ക് കൊറച്ച് കാര്യം പറയാൻ ഒണ്ട് അങ്കിൾ സമ്മതിക്കണം ….
നീ കാര്യം പറ മോനെ …
ഞാൻ : അത് അങ്കിൾ എങ്ങനാ കാര്യം ഒക്കെ
അമ്മാവൻ : മോനെ എൻ്റെ മോള് മോനെ ഇഷ്ട്ടം ആണ് പറഞ്ഞു ഒരു മര്യാദക്ക് ഞാൻ മോൻ്റെ ചുറ്റുപാടും ഒക്കെ അന്വേഷിച്ചു…. അച്ഛനും അമ്മയും ഇല്ലാ എന്നൊരു കൊറവ് മാത്രേ മോന് ഉള്ളു…അത് കൊണ്ട് എനിക്ക് ഒരു മരുമോനെക്കാളും ഒരു മോനെ ആണ് കിട്ടാൻ പോവുന്നത് അത് കൊണ്ട് ഞാൻ ഹാപ്പി ആണ് ….
ഞാൻ : 🙂
എനിക്ക് ഉള്ളിൽ പാതി സന്തോഷം ആയി….
അമ്മാവൻ : മോനെ പൊടിമോൾ പറഞ്ഞു മോൻ അവളെ പൊന്ന് പോലെ നോക്കും എന്നൊക്കെ …അത് എനിക്ക് വിശ്വസിക്കാം എന്ന കാര്യം ഇന്നലെ നമ്മടെ രാമനാഥൻ പറഞ്ഞത് വച്ച് മനസ്സിലായി….
ഞാൻ : അല്ല അങ്കിൾ ഞാൻ അവളെ പൊന്ന് പോലെ നോക്കാം അവൾക്ക് ഒരു ഉപദ്രവവും ചെയ്യില്ല …അതൊന്നും അങ്കിൾ ഓർക്കുക പോലും വേണ്ട…
രാംക്രി അമ്മാവൻ : അതൊന്നും അല്ല മോനെ …. ഫണ്ട് കൊറച്ച് ഷോട്ട് ആണ് ഓപ്പൺ ആയി പറയാലോ…
ഞാൻ : മനസ്സിലായില്ല …
അമ്മാവൻ : ഒരാഴ്ച ടൈം വേണം എനിക്ക് ഫണ്ട് ഒന്ന് ശെരി ആക്കാൻ അത് കഴിഞ്ഞ കല്യാണം നടത്താ…
ഞാൻ : ശെരി ..പിന്നെ എനിക്ക് ഒരു കാര്യം കൂടെ…
എന്താ മോനെ
ഞാൻ : അതെ അങ്കിൾ എനിക്ക് ..അല്ല അറിയാലോ എനിക്ക് ആരും അങ്ങനെ ബന്ധുക്കൾ ഒന്നും ഇല്ല ….ഇവരൊക്കെ ഉള്ളൂ…
മോൻ വളച്ച് കെട്ടാതെ കാര്യം പറ …
ഞാൻ : എൻ്റെ കൂടെ ഒരു കൂട്ടുകാരൻ താമസം ഒണ്ട്
അമ്മാവൻ : ശെരി
ഞാൻ : അല്ല കല്യാണം കഴിഞ്ഞാലും അവൻ എൻ്റെ കൂടെ തന്നെ വേണം എന്നാണ് എൻ്റെ ഒരു ആഗ്രഹം എന്താ വച്ചാ അങ്കിളെ എനിക്ക് അവനെ അങ്ങനെ ഒഴിവാക്കാൻ പറ്റില്ല വന്നത് വെറും ഒരു കൂട്ടുകാരൻ ആയിട്ട് ആണ് പക്ഷേ ഇന്ന് അവന് ബന്ധു ആയിട്ട് ഞാനും എനിക്ക് അവനും അങ്ങനെ ആണ്. …അല്ല ശ്രീക്ക് അറിയാം അവൾക്ക് ഓക്കേ ആണ്