അമ്മാവൻ എന്തോ ആലോചിച്ച് നിൽപ്പാണ്….പെട്ടെന്ന് അയാൾ ഒരു ചിരി ചിരിച്ചു….
അമ്മാവൻ : മോനെ നമ്മടെ അമ്മൂൻ്റെ പൈയ്യൻ ഇല്ലെ ആര് അപ്പു മോൻ…
ഞാൻ : ഇന്ദ്രൻ ആണോ
അമ്മാവൻ : ആ ഇന്ദ്രൻ …അപ്പു മോൻ ഇന്നലെ രാത്രി ഞാൻ ഒരു സന്തോഷത്തിന് അവനെ വിളിച്ചപ്പോ ഈ കാര്യം എന്നോട് സൂചിപ്പിച്ചിരുന്നു … അവൻ ഇതാ പറഞ്ഞത് അങ്കിൾ നോ പറഞ്ഞാ അവനെ താമസിപ്പിക്കാൻ എനിക്ക് നൂറ് സ്ഥലം ഒണ്ട് പക്ഷേ അങ്കിളിൻ്റെ മരുമോൻ്റെ എല്ലാ സന്തോഷവും അതോടെ തീരും അത്രക്ക് ഇതാ അവര് തമ്മില് എന്ന് നമ്മൾ ആയിട്ട് രണ്ട് ഹൃദ്യം വേദനിപ്പിക്കാൻ കാരണം ആവണോ അങ്കിളെ എന്ന്….
എൻ്റെ കണ്ണുകൾ നിറഞ്ഞു പോയി….
അമ്മാവൻ : ആദ്യം എനിക്ക് ഒരു അനിഷ്ടം തോന്നി പക്ഷേ ഞാൻ ആലോചിച്ച് നോക്കി ആരും ഇല്ലാത്ത ഒരു മനുഷ്യൻ അയാൾക്ക് സ്നേഹിക്കാൻ ഒരാളെ കിട്ടുന്നു അവരെ നമ്മടെ സ്വാർഥതക്ക് വേണ്ടി പിരിക്കുന്നത് ഒരിക്കലും ശെരി അല്ല ….
ഞാൻ : താങ്ക്സ് അങ്കിൾ.. അവൻ എൻ്റെ കൂട്ടുകാരൻ മാത്രം അല്ല….
അമ്മാവൻ : മോനെ അപ്പൂ മോൻ ശ്രീ സെൺഹിക്കുന്ന പൈയ്യൻ എന്നും പറഞ്ഞ് എനിക്ക് മോനെ കാണിച്ച് തന്നില്ലേ അന്നെ ഞാൻ മോനെ പറ്റി എല്ലാം തെരക്കി….
അമ്മാവൻ : ശ്രീ ഇന്നലെ രാത്രി തന്നെ നിങ്ങടെ കഥ മുഴുവൻ പറഞ്ഞു … ശെരിക്കും ഇതിലെ താരം നമ്മടെ അപ്പു മോനാ… രണ്ട് പേർക്ക് ജീവിതത്തിൽ വെളിച്ചം കൊളുത്തി കൊടുത്തു…. ആ പൈയ്യൻ എന്താ റെമോ
ഞാൻ : അത് വിളിപ്പേര് ആണ് റോമാറോ ജോസഫ്….
അമ്മാവൻ : ആ കൊച്ചിൻ്റെ ഒക്കെ കുട്ടികാലം എന്ത് നശിച്ചതാവും മോള് പറഞ്ഞത് കേട്ട് എൻ്റെ ഒറക്കം പോയി…😃
ഞാൻ ഒന്ന് ചിരിച്ച് കാട്ടി….
അമ്മാവൻ : എൻ്റെ കാര്യം ഓർക്കണ്ട മോനും മോൻ്റെ സഹോദരനും ഒരുമിച്ച് ജീവിക്കുന്നതിൽ ഞാൻ ഒന്നും പറയാൻ ആളല്ല…സന്തോഷം എന്നോടൊരു അഭിപ്രായം ചോദിച്ചതിന് ….