Hero 9 [Doli]

Posted by

ഞാൻ : ശെരി… നല്ല പോലെ കഴിക്കണം കേട്ടോ … കണ്ണികണ്ടതൊന്നും വാങ്ങി കഴിക്കല്ലെ…

ശ്രീ : ശെരി ശെരി….വീഡിയോ കോൾ ചെയ്യട്ടെ….

ഞാൻ : നീ കെടക്കാൻ നോക്ക് കുട്ടാ

ശ്രീ : എന്തീയ്യാ

ഞാൻ : ഞാൻ നമ്മടെ ബെഡ്ഡിൽ എൻ്റെ കൊച്ചിനെ ഓർത്ത് കെടക്കാ …

ശ്രീ : ഏത് കൊച്ചിനെ

ഞാൻ : നിന്നെ തന്നെ

ശ്രീ : ഞാൻ വിചാരിച്ചു നമ്മടെ ബേബിയെ ആണ്ന്ന്…

ഞാൻ : അയാളും ഒണ്ട് ….

ശ്രീ : എന്താ ഒച്ച

ഞാൻ : താഴെ പിള്ളേര് വെള്ളം അടി…. സ്മോഗ് ഇറ്ക്ക് വേണാ

ശ്രീ : അയ്യോ വേണ്ടെ പറഞ്ഞപ്പോ തന്നെ തൊണ്ട പൊള്ളി

ശ്രീ : നീ കഴിച്ചിട്ടുണ്ടോ പൊന്നു

ഞാൻ : ഒരെണ്ണം ചെറുത്…

ശ്രീ : ഉം…

ഞാൻ : നമ്മടെ എല്ലാ സന്തോഷവും തൊടങ്ങിയത് ഇവടാ അല്ലേ മോനെ

ശ്രീ : ഐ മിസ്സ് ദാറ്റ് പ്ലേസ്….

ഞാൻ : ഉം….

ശ്രീ : ഞാനേ നിനക്ക് ഡ്രസ്സ് വാങ്ങി വച്ചിട്ടുണ്ട്….കൊണ്ട് തരാ

ഞാൻ : ആണോ …

ശ്രീ : വയറ് ഒരു മുറുക്കം പോലെ ഒക്കെ ഒണ്ട് സൂര്യ

ഞാൻ ; കാണില്ലേ …

ശ്രീ : അടിച്ച് പോളിക്കണ്ട എല്ലാ സീനും പോയി ലേ

ഞാൻ : അത് സാരൂല്ലാ … നമ്മക്ക് ടൈം ഒണ്ട് ബേബി ആയാലും അടിച്ച് പൊളിക്കാല്ലോ….

ശ്രീ : നമ്മക്ക് കൊച്ചിന് എന്ത് പേര് വക്കാ

ഞാൻ : പെൺ കുട്ടി ആണെങ്കിൽ എൻ്റെ അമ്മേടെ പേര് വക്കാ

ശ്രീ : അതെന്ത് എനിക്ക് അമ്മ ഇല്ലെ…

ഞാൻ : നിക്ക് പറയട്ടെ …

ശ്രീ : ആ പറ

ഞാൻ : ആൺ കുട്ടി ആണെങ്കിൽ നിൻ്റെ അപ്പൻ്റെ പേര് വെക്കാ അതാവുമ്പോ ചുരുക്കി നമ്മക്ക് രാംക്രി എന്ന് വിളിക്കും ചെയ്യാ…😂

ശ്രീ : പോടാ …

Leave a Reply

Your email address will not be published. Required fields are marked *