Hero 9 [Doli]

Posted by

പിന്നെ വാരി കൊടുക്കൽ ആയി അതായി ഇതായി ഫോട്ടോ എടുക്കൽ.. ഒരു വഴിക്ക് എല്ലാം തീർന്നു….

പിന്നെ ശടപടെന്ന് കാര്യങ്ങൽ ആയി ….

നാളെ വെളുത്താൽ കല്യാണം ….

ഇന്ന് രാവിലെ തന്നെ. അവസാന ഘട്ട ഒരുക്കങ്ങൾ ഒക്കെ പൂർത്തിയാക്കി ….

പെട്ടെന്ന് അത് സംഭവിച്ചു…. റിയലൈസേഷൻ അയ്യോ നാളെ ഒരുപാട് പേരുടെ മുന്നിൽ സ്റ്റേജിൽ കേറി പോണം …. 😨 എല്ലാരും എന്നെ തന്നെ നോക്കി ഇരിക്കും ടിക്ടോക്കിൽ കണ്ട പോലെ വലം വക്കുമ്പോ മുണ്ട് അഴിഞ്ഞ് പോയാ… താലി കെട്ടുമ്പോ കൈ വെറ വന്ന എന്ത് ചെയ്യും … നടക്കുന്ന വഴിക്ക് സ്റ്റെപ്പിൽ മറിഞ്ഞ് വീണാ എന്ത് ചെയ്യും …. അണ്ടി ഏത് നേരത്താണോ … അല്ലെങ്കിലും രണ്ട് പേര് കല്യാണം കഴിക്കുന്നത് കാണാൻ എന്തിനാ ഈ നാട് മുഴുവൻ വരുന്നത് … വിളിച്ചെന്ന് വച്ച് വരണോ…

എന്നെ പിന്നിൽ വന്ന് ആരോ തട്ടി….

നന്ദൻ : എന്താ ബ്രോ

ഞാൻ : ബ്രോ നാളെ ഒരുപാട് പേര് കാണോ

നന്ദൻ : പിന്നെ ഇന്ദ്രൻ പറഞ്ഞത് നിൻ്റെ അമ്മായി അപ്പൻ ആയിരം പേരെ വിളിച്ചിട്ടുണ്ട് എന്നാ….

ഞാൻ : ഒന്ന് പോ മൈരെ തള്ളാതെ

നന്ദൻ : അല്ലേടാ നീ വേണേ ചോദിച്ച് നോക്ക് ….

ഞാൻ ഫോൺ എടുത്ത് അമ്മുനെ വിളിച്ച് നോക്കി…

അമ്മു : പറ ചക്കരെ എന്താ

ഞാൻ : ഡീ നാളെ കല്യാണത്തിന് എത്ര പേര് കാണും

അമ്മു : ഒരു പത്തിരുനൂറ് പേര്…

ഞാൻ : ആവൂ..

അമ്മു : എന്താ ടാ ….

ഞാൻ : ചുമ്മാ …

അമ്മു : കണ്ണൻ ഒണ്ടോ അവടെ

ഞാൻ: ഇല്ല അവൻ അച്ചുൻ്റെ കൂടെ പോയി …എന്താ

അമ്മു : സൂര്യ ഇന്ദ്രൻ ടൈമിന് ഫൂഡ് കഴിക്കില്ല വന്നാ കഴിക്കാൻ പറയണേ….

ഞാൻ : അയ്യ…

അമ്മു : എന്ത്ടാ

ഞാൻ : അയ്യോ പറയാ….

Leave a Reply

Your email address will not be published. Required fields are marked *