അമ്മു : ഉം …
ഞാൻ : ശ്രീ എവടെ
അമ്മു : അയ്യടാ ടാ ടാ ടാ …
ഞാൻ : അവടെ എല്ലാം ഓക്കെ അല്ലേ. .
അമ്മു : ആ…അതെ ഞാൻ പോട്ടെ ….ടൈം ആയി വെളിയിൽ പോണം ശെരി…. 🔚
⏩ 18:23
Sreekuttan 🎈 calling…
ഞാൻ: ഹലോ..അമ്പലത്തിൽ പോയിട്ട് വന്നോ…
ശ്രീ : സൂര്യ … വിഷ്ണുവും അമ്മാവനും കൂടെ വന്നിട്ടുണ്ട് ഒച്ചയും ബഹളവും…
ഞാൻ : എന്ത് അലമ്പ്….എന്താ അവർക്ക് വേണ്ടത്…
ശ്രീ : എനിക്ക് അറിയില്ല
ഞാൻ : ഞാൻ ഇപ്പൊ വരാ… 🔚
ഞാൻ നേരെ മുന്നിലേക്ക് പോയി…
ഞാൻ : ടാ കോവാലൻ അവടെ വന്ന് വൻ അലമ്പ്
ഇന്ദ്രൻ : ഞാൻ കാത്തിരിക്കായിരുന്നു…വാ പോയിട്ട് വരാ
നന്ദൻ ഞങ്ങടെ കൂടെ കേറി വന്നു….
അവടെ പോയി വൻ അലമ്പ് പിന്നെ നമ്മ പക്കം യാറ് ആടിനെ പട്ടി ആക്കുന്ന ഐറ്റം ആണ് കൂടത്തുള്ളത്…അവൻ്റെ പെർഫോമൻസും ടെയിൽ എൻ്റും കഴിഞ്ഞ് ഞങ്ങള് തിരിച്ച് വന്നു…
എനിക്ക് നല്ല ടെൻഷൻ ഉണ്ട് ഇന്ദ്രൻ അവനെ കേറി വെല്ലും വിളിച്ചു ആ നായിൻ്റെ മോൻ്റെ മോൻ വല്ല എണിയും കൊണ്ട് വരോ…
രാത്രി ആണെങ്കിൽ കെടന്നിട്ട് ഒറക്കവും വരുന്നില്ല …
Sreekuttan 🎈 calling
😊
ഞാൻ: ഹലോ
ശ്രീ : എന്താ ഒറങ്ങില്ലെ
ഞാൻ : ടെൻഷൻ
ശ്രീ : എനിക്കും ഒണ്ടായിരുന്നു പക്ഷേ ഇപ്പൊ എല്ലാം മാറി…
ഞാൻ : എഹ്…
ശ്രീ : നമ്മടെ അനിയൻ ചെക്കൻ എന്താല്ലേ… ആര് ടാ അവൻ
ഞാൻ : എന്തായി…അവൻ വീണ്ടും വന്നോ
ശ്രീ : വന്നോന്നാ… നിങ്ങള് പോയി കൊറച്ച് കഴിഞ്ഞതും കാറും എടുത്ത് നേരെ വന്നൂ.. അവളെയും കൊണ്ട് അപ്പോ തന്നെ എങ്ങോട്ടോ പോയി അമ്മുന് ഫോൺ ഒക്കെ വാങ്ങിട്ടാ തിരിച്ച് വന്നത് …
ഞാൻ : അതാണോ
ശ്രീ : അങ്ങനാ സ്നേഹം ഉള്ളോര്