Hero 9 [Doli]

Posted by

ശ്രീ : ദേ നിൻ്റെ തള്ളയോട് സംസാരിക്കുന്ന പോലെ എന്നോട് സംസാരിച്ചാ പല്ലടിച്ച് ഞാൻ താഴേ ഇടും…

ഹരി : അടിക്കടി എന്നാ

ഞാൻ : ഹെ എ എ…നീ ചോദിച്ചു അവള് പറഞ്ഞു … കൈയ്യാൻ കളി ഒന്നും വേണ്ട ….

ഹരി എൻ്റെ കഴുത്തിന് പിടിച്ച് പിന്നിലേക്ക് തളളി….

നന്ദൻ അവനെ പിടിച്ച് തളളി എല്ലാം കൂടെ ഇടിച്ച് മുന്നിലേക്ക് വന്നു ….

നന്ദൻ : അതെ തല്ലാൻ ആണെങ്കിൽ തല്ലിക്കോ തിരിച്ച് കൊട്ടുമ്പോ അയ്യോ അമ്മെ എന്നൊന്നും കെടന്നു മോങ്ങരുത്…

റെമോ : നല്ല കൊട്ട് കിട്ടും…

“എന്താ ഇവടെ ….”.

പെട്ടെന്ന് മഹേഷ് സാർ കേറി വന്നൂ…

ശ്രീ : സാർ ഇവര് വളരെ മോശം ആയി ബിഹേവ് ചെയ്യുന്നു സാറേ …

എടാ നീ ഒക്കെയോ ഒന്നിനും യൂസില്ലാതെ നടക്കുന്നു പഠിക്കാൻ വരുന്ന പിള്ളേർടെ നെഞ്ചത്ത് എന്തിന് ടാ കേറുന്നത് ഹേ…..സാർ അവരെ നോക്കി പറഞ്ഞു ….

ഹരി : സാറേ അതൊന്ന

മഹേഷ് സാർ : മിണ്ടി പോവരുത് റാസ്കൽ നീ ഒറ്റ ഒരുത്തൻ ആണ് ഈ കോളജിന് തന്നെ അഭമാനം പഠിക്കാൻ താൽപ്പര്യം ഇല്ലെങ്കിൽ അപ്പനോട് പറഞ്ഞ് മാട് മേക്കാൻ പോ …പിന്നെ നീ നിൻ്റെ അനിയത്തിയെ കണ്ട് പഠി ആ കുട്ടി ഈ കോളജിലെ അഭിമാനം ആണ് നീയോ … And Vishnu this is a last warning for you also … അയാള് വിഷ്ണുനെ നോക്കി പറഞ്ഞു. …

റെമോ : 🤭

മഹേഷ് സാർ : അതെ സാർ ജയിക്കോ അയാള് റെമോനെ നോക്കി ചോദിച്ചു….

റെമോ : ജയിക്കും സാറേ …

ഞാൻ : സാറേ ഞങ്ങള് ചുമ്മാ പോവാൻ നിന്നപ്പോ ഇവര് വന്ന് ഗേൾസ്സിനോട് ബാഡ് ആയി ബിഹേവ് ചെയ്തു ….

മഹേഷ് സാർ : ടാ നിൻ്റെ ഈ വൃത്തികെട്ട സ്വഭാവം ഒക്കെ കോളജിന് വെളിയില് അല്ലെങ്കിൽ നിൻ്റെ ചീട്ട് ഞാൻ കീറും …നീ എങ്ങനെ ആണ് തിരിച്ച് കേറിയത് എന്ന് അറിയാലോ ഒരു കംപ്ലൈൻ്റ് വന്നാ നോക്കിക്കോ ….സാർ ഹരിയെ നോക്കി പറഞ്ഞു ….

Leave a Reply

Your email address will not be published. Required fields are marked *