ശ്രീ ; പ്രേതം …സൂര്യ പ്രേതം ….
ഞാൻ ; ചാർജർ ആണ് ശ്രീ
ശ്രീ : അല്ല ടാ മണ്ട മറ്റെ മമ്മി ആണ് ….എൻ്റെ കാലിൽ കേറി പിടിച്ചു…. 😨😰😰😰
ഞാൻ ഉള്ളിലെ ചിരി ഒതുക്കി… ശ്രീക്കുട്ടാ ഇത് നോക്ക് ഞാൻ നിന്നെ പേടിപ്പിച്ചതാ ഡീ നോക്ക് വയറ് ആണ് …🤣
ശ്രീ : സൂര്യ മതി നാളെ കാലത്ത് കാണാം ബാക്കി ഞാൻ അപ്പഴെ പറഞ്ഞതാ വേണ്ടാന്ന്….
അവള് വെയർത്ത് കുളിച്ച ലക്ഷണം ഒണ്ട്…
ഞാൻ : കഴിഞ്ഞു ഇനി ഒന്നും ഇല്ല …
ശ്രീ : വിടല്ലേ പ്ളീസ് എനിക്ക് പേടി ആവുന്നു …
ഞാൻ കൈ എത്തിച്ച് ലൈറ്റ് ഇട്ടു
നീ വാ മൊഖം കഴുകിയാ ശെരി ആവും വാ …
ഞാൻ അവളെയും കൊണ്ട് ബാത്ത് റൂമിലെക്ക് പോയി …
ശ്രീ തണുത്ത വെള്ളം കൊണ്ട്. മൊഖം കഴുകി കണ്ണാടി നോക്കി തുടച്ചു….
ഞാൻ അവളെ പിന്നിൽ കൂടെ ചേർത്ത് പിടിച്ച് പിടിച്ച് തോളിൽ തല വച്ച് കണ്ണാടിയിലേക്ക് നോക്കി നിന്ന് അവളെയും ചേർത്ത് ആടിക്കൊണ്ട് നിന്നു….
ശ്രീ : എന്തീയ്യാ നീ …
ഞാൻ : ഫൺ വിത്ത് ബേബ്….
ശ്രീ : ഓരോരോ നട്ടപ്രാന്ത് 😂
ഞാൻ : ഇച്ചിരി വട്ട് നല്ലതാ മോളെ കുസുമം…
ശ്രീ : ശെരിക്കും ഇപ്പഴാ ഞാൻ ലൈഫ് ഒന്ന് എൻജോയ് ചെയ്യുന്നത് ….
ഞാൻ : ഇഷ്‌ട്ടായോ എൻ്റെ ലൈഫ് സ്റ്റൈല്
ശ്രീ : ദ ബെസ്റ്റ് ….
ഞാൻ : so..will you marry me….
ഞാൻ അവളെ വിട്ട് മാറി ഒറ്റ കാലിൽ നിന്ന് ചോദിച്ചു…
ശ്രീ : എടാ മണ്ടാ ഒറ്റ കാലിൽ അല്ല മുട്ടിൽ നിന്നാ ചോദിക്കണ്ടത്
ഞാൻ ,: കുനിയാൻ വൈയ്യ ഡീ വയസ്സായി… പറ
ശ്രീ : മുട്ടിൽ നിന്നാ പറയാ
ഞാൻ : ശെരി …
ഞാൻ നെലത്തേക്ക് ഒറ്റ താഴൽ താണ് മുട്ടിൽ നിന്നു…