Hero 9 [Doli]

Posted by

ശ്രീ. : 😮

⏩ 12:34

പെട്ടെന്ന് വാ ട്ടോ പ്രോഗ്രാം ഇപ്പൊ തൊടങ്ങും കാൻ്റീനിൽ നിന്ന് ശ്രീ ഞങ്ങളോട് അതും പറഞ്ഞ് പോയി …

പ്രോഗ്രാം തൊടങ്ങി….

പ്രിൻസിപ്പാളിൻ്റെ ബോർ പ്രസംഗം കഴിഞ്ഞ് ശ്രീലക്ഷ്മി മിസ്സ് പ്രോഗ്രാം ആരംഭിച്ചു…

ടിങ്ങ് ടിങ്

ശ്രീ ഫോൺ എടുത്ത് നോക്കി …

“നന്ദി ഉണ്ട് എല്ലാത്തിനും ഇനി നമ്മൾ തമ്മിൽ കാണും എന്ന് തോന്നുന്നില്ല ..കാര്യം വിഷ്ണു പറഞ്ഞത് നിന്നെ കിട്ടാൻ വേണ്ടി ആണെങ്കിലും അതിലും കാര്യം ഒണ്ട്…. ശപിക്കാം തെറി പറയാം പക്ഷേ മറക്കണം ..ഒരുപാട് ദുഃഖം ഒണ്ട് … ഉയരങ്ങളിൽ എത്തട്ടെ ” ബൈ…. സൂര്യാ…💔

ഇത്രയും വായിച്ച് കഴിഞ്ഞ് ശ്രീ പെട്ടെന്ന് ശ്വാസം ഒന്ന് വലിച്ച് വിട്ട്… ഞെട്ടി തിരിഞ്ഞ് നോക്കി ഇല്ല കൂട്ടത്തിൽ ഇല്ല…

മിസ്സ് : ചെറിയ ഒരു സമ്മാനദാന ചടങ്ങിലേക്ക് ആണ് നമ്മൾ ഇനി കടക്കാൻ പോവുന്നത്…. നമ്മക്ക് എല്ലാർക്കും അറിയാം എല്ലാ വർഷവും ബെസ്റ്റ് പെർഫോർമർ അവാർഡ് നമ്മടെ കോളേജിൽ നിന്ന് ഒരു വിദ്യാർത്ഥിക്ക് കൊടുക്കാറുണ്ട് …ഇപ്രാവശ്യത്തെ ബെസ്റ്റ് പെർഫോർമർ ഓഫ് ദ ഇയർ പാർത്ഥസാരഥി …. സമ്മാനദാനത്തിനായി കോളേജ് ചെയർമാൻ ശ്രീ ആഞ്ജനേയ ദാസ് സാറിനെ ക്ഷണിക്കുന്നു ..

മിസ്സ് : പാർത്ഥസാരഥി യുടെ അഭാവത്തിൽ സമ്മാനം ഏറ്റ് വാങ്ങാൻ ശ്രീജയയെ സാദരം ക്ഷണിക്കുന്നു… ശ്രീജയ പ്ളീസ്…👏👏👏👏

അത് ശ്രീക്ക് താങ്ങാൻ പറ്റുന്നത്തിലും അപ്പറം ആയിരുന്നു….

ശ്രീ എണീറ്റ് പോയി മെഡലും 5001 രൂപയും വാങ്ങി…

മിസ്സ് : അടുത്തതായി അക്കർദമിക് ബെസ്റ്റ് സ്റ്റുഡൻ്റ് എല്ലാർക്കും അറിയാം എന്ന് വിശ്വസിക്കുന്നു മറ്റാരും അല്ല നമ്മടെ എല്ലാർടെയും പ്രിയപെട്ട ശ്രീജയ….

മിസ്സ് : മെഡലും 10001 രൂപയും ഏറ്റുവാങ്ങാൻ ശ്രീജയയെ ക്ഷണിക്കുന്നു …

👏👏👏👏👏👏👏👏👏👏👏👏👏

ശ്രീ ഒരു ചെറു ചിരിയോടെ അത് വാങ്ങി തിരിഞ്ഞ് നടന്നു…

മറിയ അവളുടെ അടുത്തേക്ക് വന്നു…

ഡീ എനിക്ക് റെമോ ഒരു മെസ്സേജ് അയച്ചു ഡീ…

ശ്രീ : എന്ത് മെസ്സേജ് ഡീ

Leave a Reply

Your email address will not be published. Required fields are marked *