ഞാൻ ഇനി വരില്ല പറ്റിച്ചത് തേച്ചു എന്ത് വേണേലും പറയാ നോ വറീസ് …
ശ്രീ : ഏയ് ഇല്ല ഡീ ചുമ്മാ പറ്റിക്കാൻ….നീ വന്നെ നമ്മക്ക് മിസിനോട് പറഞ്ഞിട്ട് എറങ്ങാ കഴിഞ്ഞില്ലേ പരിപാടി…
അവര് രണ്ട് പേരും മിസ്സുമാരെ ഒക്കെ കണ്ട് യാത്ര പറഞ്ഞ് വെളിയിലേക്ക് നടന്നു …
വിഷ്ണു എതിരെ വന്ന് അവരുടെ നടുക്ക് കേറി നിന്നു…. വിഷ്ണു : അല്ല കൂട്ടുകാർ ഒക്കെ എവടെ എനിക്ക് അപ്പഴെ അറിയാ അവന്മാര് മുങ്ങും എന്ന കാര്യം…
ശ്രീ : മുങ്ങാനോ ആര് മുങ്ങാൻ ഒന്ന് പോയെടാ
വിഷ്ണു : നീ കൂടുതൽ അങ് സപ്പോർട്ട് ചെയ്യാതെ കൂട്ട്കാരെ
ശ്രീ : നീ പോവാൻ നോക്ക് ഞങ്ങക്ക് മോൾ പോണം പിന്നെ കൊറേ പണി ഒണ്ട്….
വിഷ്ണു : ശ്രീ ഞങ്ങള് ഇന്ന് ബാംഗ്ലൂർ പോവാ നീ വാ ..
ഞാൻ ഒന്നും ഇല്ല നീ വാടി
വിഷ്ണു : അതെന്താ നിനക്ക് വന്നാ
ശ്രീ : ഞാൻ ഇല്ല നിൻ്റെ ഫ്രണ്ട്സ് വൻ ടോക്‌സിക്കാ ശെരി ആവില്ല …
വിഷ്ണു : ആനി അശ്വതി ഒക്കെ ഒണ്ട് നീ വാ …
ഞാൻ ഇല്ല പറഞ്ഞില്ലേ നിന്നോട് ശ്രീ ഇത്തിരി ഒച്ചത്തിൽ പറഞ്ഞു…
വിഷ്ണു : പണ്ട് നീ ഞാൻ എങ്ങോട്ട് വിളിച്ചാലും വരും
ശ്രീ : വരും പക്ഷേ അതൊന്നും എനിക്ക് ഇഷ്ട്ടം ഉണ്ടായിട്ടില്ല നീ ആയിട്ട് വരും എന്നെ കൊണ്ട് പോവും എനിക്ക് ഇഷ്ട്ടം ഉള്ളത് പാർട്ടിയും ഡ്രിങ്ക്സ്സും ഒന്നും അല്ല …. മാത്രവും അല്ലാ ഏത് നേരവും ഹൈ ആയി നടക്കുന്ന നിൻ്റെ ഫ്രണ്ട്സ്സിൻ്റെ കൂടെ വരാൻ എനിക്ക് പേടി ആണ് …
വിഷ്ണു ; ആനി പറഞ്ഞത് ശെരി ആണ് പണം പൈസ ഉള്ള പിള്ളേരെ .കണ്ടപ്പോ എന്നെ നിനക്ക് വേണ്ട
ശ്രീ : അങ്ങനെ തന്നെ പിന്നെ അവൾക്ക് മറ്റെ ഹരി ആയിരിക്കും വലുത് അവൻ്റെ കാര്യം പറഞ്ഞാ ഞാനും അവളും അടി ആയത് അപ്പോ അത് വിട് പിന്നെ നീ പറഞ്ഞ പൈസ ഉള്ള ഫ്രണ്ട്സ് അവര് ഇത് വരെ പൈസടെ അഹങ്കാരം കാണിച്ചിട്ടില്ല പിന്നെ എൻ്റെ ഇഷ്ട്ടത്തിന് അനുസരിച്ച് എന്നോട് പെരുമാറുന്ന ഫ്രണ്ട് സ്സാ അവര് അല്ലാതെ നിന്നെ പോലെ എന്നെ അനുസരിപ്പിക്കുന്ന രീതി അല്ല അവർടെ ..