നന്ദൻ : അതെ ഇത് ഒരു പൊതു സ്ഥലം അല്ലേ നിങ്ങള് ആണെങ്കിൽ ഒരു മൂന് പേര് + പിന്നെ വാലുകൾ വെളിയില് കാണൂല്ലോ…. അപ്പോ വെറുതെ എന്തിനാ ഒരു അടി
ഹരി : പേടിച്ച്…
നന്ദൻ : പേടി അല്ല വ്രോ നിന്നെ പോലെ അല്ല ഞങ്ങള് ഡീസെൻ്റാ….
വിഷ്ണു : ശ്രീ നീ വരുന്നോ അതോ
ഞാൻ : നീ ആണാണെങ്കിൽ കൊണ്ട് പോടാ
ശ്രീ : മതി നിർത്ത് ഞാൻ വരാം …ഇനി ഒരു അടി വേണ്ട ….
ഞാൻ : ശ്രീ വേണ്ട ….
വിഷ്ണു : ടാ ടാ പോടാ …😆
ശ്രീ വെളിയിലേക്ക് നടന്നു….
ഞാൻ : ശ്രീ നോ ടാ ….
നന്ദൻ എന്നെ തോളിൽ പിടിച്ച് നടന്നു ….വാ ….
ഞാൻ അവളെ നോക്കി പിന്നാലെ നടന്നു …
റെമോ കാറും കൊണ്ട് മുന്നിലേക്ക് വന്നു ….
വിഷ്ണു : നീ വാ കാർ വെളിയിലാ… അവൻ അവളുടെ തോളിൽ കൈ ഇടാൻ നോക്കി …
ഞാൻ ; ടാ കൈ എടുക്കടാ
ശ്രീ തന്നെ കൈ തട്ടി മാറ്റി ….
റെമോ കാറും കൊണ്ട് വന്ന് അടുത്ത് നിർത്തി ….
സൂര്യ…. പെട്ടെന്ന് ഒരു വിളി വന്നു ….
നന്ദൻ : 😍 വിക്രം ബ്രോ 👏
പെട്ടെന്ന് ഞങ്ങടെ അടുത്തേക്ക് രണ്ട് വണ്ടി പൊട്ടി തെറിച്ചു കൊണ്ട് വന്നു
ഷബീർ ഭായ് .വിക്രം ബ്രോ , സനല് ….രാമാനന്ദ്…. കാവസാക്കി ഓണർ ക്ലബിൽ ഉള്ള ഇന്ദ്രൻ്റെ ഫ്രണ്ട്സ്… . അവരെ മനസ്സിലായതും നന്ദൻ ശ്രീയെ പിടിച്ച് വലിച്ച് അവൻ്റെ അടുത്തേക്ക് നിർത്തി …
ഷബീർ ഭായ് : എന്തുട്രാ കഴിഞ്ഞാ പരിപാടി
ഞാൻ : കഴിഞ്ഞ് ഭായ്
സനൽ: ടാ ചുള്ളൻ എന്തിയെ വരാൻ പറഞ്ഞിട്ട് മുങ്ങിയ …
വിക്രം : നീ ആ പച്ചെല ഓസ്റ്റിൻ്റെ അനിയൻ അല്ലേടാ
ജസ്റ്റിൻ : അതെ ഏട്ടാ