ശ്രീ : ഏത്
ഞാൻ : ലിയോ…
ശ്രീ : ഫുൾ പ്ളാൻ ഇട്ട് കഴിഞ്ഞു…
ഞാൻ : പിന്നല്ല …. നമ്മള് മാത്രം ഒരു ട്രിപ്പ് ഞാൻ അത് വിച്ചാരിച്ചതാ…. നാട്ടി പോയാ ബിസി ആവും അതാ…
ശ്രീ : ശെരിയാ ഞാനും എൻ്റെ കസിൻ്റെയും അവൾടെ ഭർത്താവിൻ്റെയും കൂടെ ആയിരിക്കും ഫുൾ ടൈം …
ഞാൻ : അവസാനം … സൂര്യ നീ എന്നെ മറക്കണം നമ്മക്ക് രണ്ടാൾക്കും നല്ലതേ വരൂ…🤣
ശ്രീ : ഞാൻ തേക്കില്ല
മറിയ : നിങ്ങള് ഒക്കെ പോയാ ഞാൻ ഒറ്റക്ക്
ഞാൻ : ഡീ നീ അങ്ങോട്ട് വണ്ടി കേറിക്കോ നമ്മക്ക് അവടെ കൂടാ….
മറിയ ; നീ ഒക്കെ എന്ത് പിള്ളേരാ …നമ്മടെ ഭാഗ്യം അല്ലെടി
ശ്രീ : അത്രക്കൊന്നും ഇല്ല
ഞാൻ : പുച്ഛം …
അയ്യോ ഇല്ല ഭാഗ്യം തന്നെ ….പോരെ
ഞാൻ : ഭാഗ്യം തന്നെ എടി എടി നിന്നെ പോലെ ലോക്കല് പെണ്ണിനെ ദ ബെസ്റ്റ് ഫ്രണ്ട്സ്സ് സർക്കിളിൽ ആണ് ഞാൻ കൊണ്ട് പോവുന്നത് … നിന്നെ ഒക്കെ അതില് കേറ്റോ എന്തോ …
ശ്രീ : നിന്നെ ചവിട്ടി വെളിയിൽ ആക്കിയാലും എന്നെ ആക്കില്ല ….😌ഞാൻ സൂപ്പറാ….
നല്ല ഒരു പാട്ടൊക്കെ ഇട്ട് വണ്ടി ഒന്ന് വൈബാക്കി ഇങ്ങനെ ഉരുട്ടി ഉരുട്ടി കൊണ്ട് പോയി…നല്ല ലോറി ട്രാഫിക് ഒണ്ട് ….
ശ്രീ : അതെ നീ എങ്ങനെ ചേച്ചിയോട് സമ്മതം വാങ്ങിയെ
ഞാൻ : ആദ്യം ചേച്ചി ഒന്നും പറഞ്ഞില്ല പിന്നെ പറഞ്ഞ് പറഞ്ഞ് സമ്മതിച്ചു …പിന്നെ ജൂസോക്കെ തന്ന് നൂറ് കാര്യം പറഞ്ഞാ ഞങ്ങളെ വിട്ടത് … ചേച്ചി ഒരു കാര്യം കൂടെ പറഞ്ഞു ..
ശ്രീ : എന്താ 😌
ഞാൻ : എനിക്കിനി രക്ഷ ഇല്ല
ശ്രീ : 😌
ഞാൻ : പാവം ഞാൻ ചൂച്ചിയോട് എന്ത് പറയും …
ശ്രീ : നീ ഒരു ചൊറി തന്നെ കേട്ടോ സൂര്യ