മറിയ : ഇല്ല ടാ ഞാൻ ഓക്കെയാ… പിന്നെ ഞാൻ അങ് വരും പെട്ടെന്ന് തന്നെ…
ഞാൻ : ഒറപ്പായും ….
റെമോ : ടാ ടാ മതി ….മതി …
ഞാൻ : പോട്ടെ മുത്തെ ….
മറിയ : റെമോ ബൈ ടാ …
റെമോ : 😿 ശെരി…
നന്ദൻ : ഡീ നിൻ്റെ കാര്യം ആവുന്ന വരെ നിക്കണ്ട നിനക്ക് എപ്പോ വേണേലും വരാ അത് പോലെ എന്തെങ്കിലും ഉണ്ടെങ്കി വിളിക്കെ…
മറിയ : ശെരി ടാ …ശെരി നിങ്ങള് വിട്ടോ ടൈം ആയില്ലേ …
ഞാൻ അവളെ ചേർത്ത് പിടിച്ചു …അവളെൻ്റെ തോളിൽ തല വച്ച് ഒരേ കരച്ചിൽ ..
സൂര്യാ ഞാൻ നിങ്ങളെ മിസ്സ് ചെയ്യും സൂര്യ …
ഞാൻ : പിന്നെ ഞങ്ങളോ … ദേ ഇവൾടെ മോന്ത നോക്ക് …നീ പെട്ടെന്ന് കറക്കം ഒക്കെ കഴിഞ്ഞ് വരണം കേട്ടല്ലോ …
മറിയ : ഞാൻ വരും എനിക്ക് നിങ്ങളൊന്നും ഇല്ലാതെ പറ്റില്ല …
ശ്രീ : അത്ര തന്നെ നമ്മള് പൊളിക്കും …പറഞ്ഞ് പറഞ്ഞ് ശ്രീ കരയാൻ തൊടങ്ങി …
മറിയ : ഡീ മതി നിങ്ങള് വിട്ടോ ….എനിക്ക് പോയിട്ട് അടുത്ത ട്രിപ്പ് പോവാൻ ഉള്ളതാ 🤣
ഞാൻ : ശെരി അടിച്ച് പൊളിചിട്ട് വാ മുത്തെ …
⏩ അവളെ ഉള്ളിലേക്ക് കേറ്റി വിട്ട് ഞങ്ങള് യാത്ര തിരിച്ചു
കാറിൽ കേറിയ ഉടനെ ശ്രീ എന്നെ ചേർത്ത് പിടിച്ച് ഇരുന്നു….
നന്ദൻ : എന്താ മോളെ സങ്കടാ…
ശ്രീ : പിന്നില്ലാതെ …ഞാൻ എങ്ങനെ ടാ നിങ്ങളെ ഒക്കെ പിരിഞ്ഞ് ഇരിക്കും ….
നന്ദൻ : ഞങ്ങളേ ആണോ അതോ
ശ്രീ : എല്ലാരെയും ഞാൻ മിസ്സ് ചെയ്യും ….
ഞാൻ : നാളെ വാട്ടോ….
ശ്രീ : നാളെ എൻ്റെ കൂടെ വരോ ഒരു സ്ഥലത്തേക്ക്
ഞാൻ : ഉച്ചക്ക് വന്നാ മതിയാ…