ശ്രീ : പോട്ടെ ടാ ഞാൻ നാളെ വരും …കേട്ടോ
അവൾ അവൻ്റെ മുടി പിടിച്ച് തടവിക്കൊണ്ട് പറഞ്ഞു…
ശ്രീ എൻ്റെ നേരെ നോക്കി ഒരു ചെറിയ ചിരി ചിരിച്ച് തിരിഞ്ഞ് നടന്നു….
നന്ദൻ : ഡീ…
ശ്രീ : ബൈ ടാ …
ശ്രീ നടക്കുന്നതിൻ്റെ ഇടക്ക് കൈ വീശി കാട്ടി….
ഞാൻ പോയി ഡ്രൈവിങ് സീറ്റിൽ കേറി …
നന്ദൻ : പാവം ടാ അവള്
ഞാൻ വണ്ടി വലിച്ചെടുത്തു
നന്ദൻ : സൂര്യ വേണ്ട …
എനിക്ക് ജീവിതത്തിൽ എന്തോ വലുത് നഷ്ട്ടം ആയ അവസ്ഥ ആയിരുന്നു അപ്പോ…
റോഡിലൂടെ വണ്ടി പറപറന്നു…
പെട്ടെന്ന് ഞാൻ വണ്ടി നിർത്തി…
ഞാൻ: നന്ദ അവളെയും ഇവളെയും നമ്മടെ കൂടെ നിർത്താൻ എന്തെങ്കിലും വഴി കണ്ട് പിടിക്കണം …
നന്ദൻ : അളിയാ ഇത് ചുമ്മാ ആണ് അതൊന്നും നടക്കുന്ന കാര്യം അല്ല മറിയ ഒക്കെ ശ്രീ അതും ഈ നാട്ടുകാരി കൂടെ ആണ് എറണാകുളത്ത് കാട്ടിയ സീൻ ഒന്നും ഇവടെ പറ്റില്ല … പിന്നെ ഇത് ഇത്ര കാലം ഒരുമിച്ച് ഒരു കുടുംബം പോലെ ജീവിച്ചതിൻ്റെ ആണ് നിനക്ക് അറിയാം നമ്മള് കൊച്ചി പോണ ടൈം ഇതിലും ചങ്ക് കലങ്ങി ആണ് പോയത് ….
ഞാൻ : എനിക്ക് അതൊന്നും അറിയില്ല എൻ്റെയും ഇവൻറെയും ജീവിതത്തിൽ ആകെ വെരൽ എണ്ണാവുന്ന ബന്ധങ്ങളെ ഉള്ളൂ അവരെ മിസ്സാക്കാൻ പറ്റില്ല നന്ദ .. അല്ലെങ്കിൽ വേണ്ട ഞാൻ അവളെ കേട്ടാ ഇവനും കെട്ടട്ടെ… അപ്പോ പിന്നെ എന്ത് സീൻ …അത്രേ ഉള്ളൂ ….
റെമോ : അളിയാ എനിക്ക് മനസ്സിലാവും നിൻ്റെ സങ്കടം 24 വയസ്സിൽ ഒന്നും കെട്ടാൻ പറ്റില്ല അളിയാ മാത്രം അല്ല നിനക്ക് ശെരി ഞാൻ എന്ത് ചെയ്യാനാ
ഞാൻ : അത്രേ ഉള്ളോ ഞാൻ നിന്നെ എൻ്റെ ഓഫീസിലെ എന്തെങ്കിലും ജോലി പിടിച്ച് തരാ സീൻ കഴിഞ്ഞില്ലേ….
നന്ദൻ : സൂര്യ നിനക്ക് ടെൻഷൻ ആയിട്ടാ നീ വണ്ടി വിട് രണ്ടെണ്ണം അടിച്ച ശെരി ആവും ….