നന്ദൻ : റെമോ എങ്ങനെ വരുന്നത്
ഞാൻ : അവൻ ഇന്ദ്രൻ്റെ കൂടെ വരും …ശ്രീയും അവൻ്റെ കൂടെ വരുന്നേ അവൾടെ കാർ കേടായിന്ന്….
കോളേജിൽ എത്തി മഹേഷ് സാറിനേയും ശ്രീലക്ഷ്മി മിസ്സിനെയും കണ്ട് അവരെയും കാത്ത് ചെയറിൽ ഇരിക്കുമ്പോ റെമോ ആദർശിൻ്റെ കൂടെ വണ്ടിയിൽ കേറി വന്നു
ഞാൻ : അവരെവടെ….
റെമോ ; അറിയില്ല എറങ്ങി പറഞ്ഞു പിന്നെ കാണാൻ ഇല്ല അപ്പോ ഞാൻ നേരെ ബസ്സ് കേറി വന്നു …പിന്നെ മറ്റവനെ കണ്ടപ്പോ കേറി വന്നു ….
പത്തേ മുക്കാൽ ആയപ്പോ എനിക്ക് ഒരു ഫോൺ കോൾ വന്നു ….എൻ്റെ ഹൃദയം തകർത്ത കോൾ….
നന്ദൻ : സൂര്യ വിശ്വസിക്കരുത് ഇത് ചതി ആണ് …വണ്ടി ഓടിക്കുന്നത് എടക്ക് നന്ദൻ പറഞ്ഞു …
റെമോ : അതെ അളിയാ
നന്ദൻ : ശ്രീ അവള് ഇത് ഒരിക്കലും …പിന്നെ ഇന്ദ്രൻ അവൻ നമ്മടെ അളിയാ….
തരിച്ച ഇരിപ്പ് ഇരിക്കുന്ന എന്നെ അവർ സത്യം പറഞ്ഞ് മനസ്സിലാക്കാൻ നോക്കി ….
റെമോ ; ഹലോ ശേരി ശേരി … 🔚
ഞങ്ങൾ അവടെ എത്തുമ്പോ അചുവും അമറും കൂടെ അവനെ പിടിച്ച് നിക്കുന്നു കൃഷ്ണ ആൻ്റി ഒറഞ്ഞ് തുള്ളുന്നു കൂടെ അമ്മുവും …
നന്ദൻ : ആൻ്റി ഇത് ചതി ആണ് …
ആൻ്റി: മിണ്ടി പോവരുത് നീ ഒക്കെ കാരണം തന്നെ ഈ ഗതി വന്നത് …
ഇന്ദ്രൻ : ഞാൻ അല്ല അമ്മ ആരെങ്കിലും എന്നെ ഒന്ന് ….ഇന്ദ്രൻ അവടെ ഉള്ള എല്ലാരോടും ആയി പറഞ്ഞു ….
റാം അങ്കിൾ : കൃഷ്ണ
ഒരു വണ്ടി അങ്ങോട്ട് വന്നു അതിൽ അയാൾ ഒണ്ടായിരുന്നു… ആദ്യം ആയി അയാളെ ഞാൻ കണ്ടു പണ്ട് എവടെയും കണ്ട് മറന്ന ഒരു ഓർമ പോലെ … വിഷ്ണുൻ്റെ അച്ഛൻ…
വന്ന പാടെ അയാൾ ഇന്ദ്രന് നേരെ യുദ്ധം തൊടങ്ങി സഹി കെട്ട ഇന്ദ്രൻ എന്തൊക്കെയോ വിളിച്ച് പറഞ്ഞു… കൃഷ്ണ ആൻ്റി അവൻ്റെ മുഖത്ത് ആഞ്ഞ് അടിച്ചു….