ആൻ്റി: എറങ്ങടാ … എവടെ എങ്കിലും പോയി ചാവ് പോ….
ആദ്യം ആയി ആൻ്റി ഇന്ദ്രനെ തല്ലി…
ആൻ്റി: എറങടാ …
റാം അങ്കിൾ : കൃഷ്ണ നോ…
ആൻ്റി : പോവാൻ …എനിക്ക് കാണണ്ട …
ഇന്ദ്രൻ : ഇതിൻ്റെ സത്യം തെളിയിക്കുന്ന വരെ ഞാൻ വരില്ല …
ഇന്ദ്രൻ ആൻ്റിയെ ഒന്ന് നോക്കി വെളിയിലേക്ക് എറങ്ങി …
അച്ചുവും അമറും അവൻ്റെ കൂടെ എറങ്ങി….
ആൻ്റി: അമർ എങ്ങോട്ടാണ്… കണ്ട മയക്ക് മരുന്നും കഞ്ചാവും ഒക്കെ കൊണ്ട് നടക്കുന്ന തെണ്ടികൾടെ കൂടെ പോവാൻ ആണോ …കേറി പോ…
എന്താ ഏതാ എന്തെങ്കിലും അറിയോ നിങ്ങൾക്ക് … ആർക്കെങ്കിലും …പറഞ്ഞത് തിരിച്ച് എടുക്കാൻ പറ്റില്ല ആൻ്റി നന്ദൻ അലറി…
അവൻ അതും പറഞ്ഞ് വെളിയിലേക്ക് ഓടി …
ഞാൻ ഒന്നും പറയാതെ വെളിയിലേക്ക് നടന്നു…. അപ്പഴാ ഇന്ദ്രൻ കാറിൽ നോക്കി നിക്കുന്നത് ഞാൻ കണ്ടത് …ഉള്ളിൽ ഉള്ള ആളെ കണ്ടതും എൻ്റെ ഉള്ളിൽ ഇടി മിന്നി …വിഷ്ണു എൻ്റെ ചുണ്ട് അനങ്ങി…
ഇന്ദ്രൻ : അവനെ നോക്കി റോഡിലേക്ക് നടന്നു….
അത്ര നേരം മരവിച്ച് നിന്ന ഞാൻ അവൻ്റെ നേരെ നടന്നു….
റെമോ ; സൂര്യ വാ വേണ്ട …
അവൻ എന്നെ വലിച്ച് കൊണ്ട് പോയി….
പെട്ടെന്ന് ഫെയിൻ്റ് ആയ ഇന്ദ്രനെ ഹോസ്പിറ്റലിൽ കാണിച്ച് ഞങൾ വീട്ടിലേക്ക് പോയി…
ഇന്ദ്രൻ എൻ്റെ പിന്നാലെ നടന്ന് അവളുടെ നിരപരാധിത്വം എന്നെ പറഞ്ഞ് മനസ്സിലാക്കാൻ നോക്കി …
ഞാൻ : പോ മൈരേ ഇത് ആരാ എന്തിനാ എന്ന് എനിക്ക് അറിയാ ..നീ കൂടുതൽ എൻ്റെ കാല് പിടിക്കാം നിക്കണ്ട…
⏩ അടുത്ത ദിവസം
അച്ചു : ടാ അവൻ ഇന്നലെ ഒറങ്ങിയിട്ടെ ഇല്ല …രാത്രി മുഴുവൻ മരം പോലെ ഇരിപ്പാ…കാലത്തും അതേ ഇരിപ്പ് തന്നെ ….
റെമോ : നീ പറ അവൻ്റെ കൈയ്യും കാലും അടിച്ച് പൊട്ടിക്കട്ടെ…. നായിൻ്റെ മോൻ എൻ്റെ ചെക്കനെ അവൻ ….