നന്ദൻ : എന്താ ടാ
എൻ്റെ ഉള്ളിൽ ഉള്ള സന്തോഷം പൊങ്ങി വന്നൂ….
നന്ദൻ : പറ ടാ
ചിരിച്ചോണ്ട് നിക്കുന്ന എന്നെ നോക്കി അവൻ പറഞ്ഞു ….
ഞാൻ : വാ …
ഞങ്ങള് റൂമിലേക്ക് ചെന്നപ്പോ കണ്ണടച്ച് ധ്യാനത്തിൽ ആണ് സാർ…
അവൻ എന്ത് എങ്ങനെ എന്ന് വിശദീകരിക്കുന്നതിൻ്റെ എടക്ക് അമ്മു എൻ്റെ ഫോണിലേക്ക് വിളിച്ചു…
അമ്മു : സൂര്യ …സൂര്യ … തേങ്ങി തേങ്ങി അവളെന്നോട് കാര്യം പറഞ്ഞു ….
അവളോട് സംസാരിച്ച് കഴിഞ്ഞ് ഞങൾ ഇന്ദ്രൻ്റെ വീട്ടിലേക്ക് യാത്ര തിരിച്ചു …
ഇന്ദ്രൻ : നിങ്ങള് ചെല്ല് ഞാൻ ബാഗ് എടുത്തിട്ട് വരാം …
വീട്ടിൽ എത്തി ആൻ്റി ഉണ്ട് അവടെ പിന്നിലായി അങ്കിളും എല്ലാരും വന്നു …അമ്മു അവരോട് സത്യം പറഞ്ഞു….
അവരുടെ ഉള്ളിൽ ഉണ്ടായ കുറ്റബോധം വളരെ വലുതായിരുന്നു …
അച്ചു : ഇല്ല എല്ലാരും എല്ലാം അറിഞ്ഞല്ലോ ഇനി എങ്കിലും ആരെയും. അടച്ച് ആക്ഷേപിക്കരുത് ….എന്നൊരു അപേക്ഷ മാത്രേ ഉള്ളൂ …അവൻ ഒറങ്ങിയിട്ട് ദിവസങ്ങള് ആയി….
റാം അങ്കിൾ : എൻ്റെ മോൻ എവടെ
നന്ദൻ : വരും …ഇപ്പൊ എത്തും… . എത്തി ഒരു കത്ത് …അതെ അവൻ നാട് വിട്ടു…വളരെ അധികം എന്നെ അത് മാനസ്സികം ആയി തളർത്തി…. റെമോ അവൻ്റെ കൂടെ പോയത് എന്നെ കൂടുതൽ തളർത്തി…കത്ത് വായിച്ച എൻ്റെ സമനില നഷ്ട്ടം ആയ പോലെ തോന്നി….
നന്ദൻ : നിനക്ക് ഇപ്പൊ സമാധാനം ആയോ ഡീ …ദേ അവനെന്തെങ്കിലും പറ്റിയ നീയും നിൻ്റെ വീട്ടുകാരും ആയിരിക്കും അതിന് കാരണം…
അവൻ അമ്മുനോട് ദേഷ്യം തീർത്തു….
പലിടതും പലരോടും ചോദിച്ചു ഇല്ല ഒരു രക്ഷയും ഇല്ല ..
⏩ 19:23
📱 : ഹലോ
റെമോ : സൂര്യ.
ഞാൻ : എനിക്ക് ശ്വാസം നഷ്ട്ടം ആയി പോയി. .
ഞാൻ : ഹലോ ഞാൻ കാല് പിടിക്കാ പ്ളീസ് വാ …. നിങൾ എവടെ ആണ് പറ ഞാൻ വരാ പ്ളീസ് അല്ലെങ്കിൽ നമ്മക്ക് ഒരുമിച്ച് പോവ….