അവൻ പറഞ്ഞ സ്ഥലത്തേക്ക് ഞങൾ വണ്ടിയും കൊണ്ട് പോയി . .അവൻ പറഞ്ഞ ഞെട്ടിപ്പിക്കുന്ന വിവരം ആയിരുന്നു….അവനെ ഒഴിവാക്കി ഇന്ദ്രൻ ഒറ്റക്ക് നാട് വിട്ട് പോയി….
രണ്ട് ദിവസം ഞങൾ പറ്റുനിടത്തോക്കെ അവനെ നോക്കി ഇല്ല ഒരു തുമ്പും ഇല്ല ….
ഒരു ദിവസം അമ്മു വിളിച്ച് പറഞ്ഞത് വച്ച് ഞാൻ നന്ദൻ അച്ചു അമ്മു എല്ലാരും കൂടെ ശ്രീടെ വീട്ടിൽ പോയി….
അമ്മു : നിങ്ങള് വരണ്ട എന്തെങ്കിലും അലമ്പ് ആയാ
നന്ദൻ : ചവിട്ടി കൂട്ടും ….
അമ്മു ഉള്ളിലേക്ക് പോയി കൊറച്ച് നേരം കഴിഞ്ഞതും ശ്രീയെ വിളിച്ച് കൊണ്ട് വന്നു….
വെളിയിൽ വന്ന ശ്രീ എന്നെ കണ്ടു ആവകുടെ കണ്ണുകൾ വിരിഞ്ഞു കണ്ണുകൾ നിറഞ്ഞു….
ഡീ അമ്മു കടുത്ത ഒച്ചയിൽ അലറി കൊണ്ട് വിഷ്ണു വെളിയിലേക്ക് വന്നു …
വിഷ്ണു : മര്യാദക്ക് അവളെ വിട്ടോ…
അമ്മു : ഞാൻ കൊണ്ട് പോവും നീ ഒരു ചുക്കും ചെയ്യില്ല … 😡
വിഷ്ണു അവളുടെ കൈ പിടിച്ച് ശ്രീടെ പിടി വിടീക്കാൻ നോക്കി …
അമ്മു കൈ വീശി അവൻ്റെ മോന്ത അടിച്ച് പൊട്ടിച്ചു…
അമ്മു : ഇന്ദ്രൻ അന്നെ പറഞ്ഞതാ നീ വെറും വെഷം ആണ് എന്ന് … അവൻ തന്നെ ആയിരുന്നു ശെരി അന്നും ഇന്നും എന്നും
അമ്മു കണ്ണ് തൊടച്ച് പറഞ്ഞു …
അമ്മു : എൻ്റെ ജീവിതം നീ നശിപ്പിച്ചു …ഇവളെ ഞാൻ വിട്ട് തരില്ല നിനക്ക്… തടയാൻ നോക്കിയാ ദേ ഞാൻ പറഞ്ഞത് കൊണ്ടാ അവര് വീട്ടിലേക്ക് വരാത്തത് എങ്ങാനും കേറിയ പിന്നെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല …
വിഷ്ണു : ഞാൻ ജീവനോടെ ഉള്ളപ്പോ ഇവളെ കൊണ്ട് പോവാൻ പറ്റില്ല …
ഞാൻ : എന്നാ വൃത്തികെട്ട നിനക്ക് ഞാൻ മോക്ഷം തരാ ടാ ….
നന്ദൻ : മര്യാദക്ക് ഒതുങ്ങി പൊക്കോ കൈ വാക്കിന് കിട്ടിയാ തീരും നീ …