സൂസി :ഇവനെ ഈ പാർത്ഥസാരഥിയെ ആർക്ക് വേണം …
നന്ദൻ : ഒന്ന് പോടി നിൻ്റെ അടുത്ത നാടകം …സൂര്യ നീ വാ…
അമ്മു വെളിയിലേക്ക് എറങ്ങി വന്നു….
അച്ചു : നീ പോ സൂസൻ
സൂസി : ആ മാഡം ഭർത്താവ് അപ്സ്‌കോണ്ടിങ് ആയി എന്ന് അറിഞ്ഞു എനി ന്യൂസ്…
അമ്മു : 😏
സൂസി : എല്ലാർക്കും ഞാൻ കാര്യം വെക്തം ആക്കി തരാം …അതായത് നിങൾ മനസ്സിൽ ഉള്ളത് ഞാൻ ഇവന് വേണ്ടിയും അവൻ ഇവൾക്ക് വേണ്ടിയും ബ്ലാ ബ്ളാ അല്ലേ…അങ്ങനെ അല്ല കഥയിൽ ഈ സൂര്യ എന്ന ആളെ ഇല്ല ഇന്ദ്രൻ ആൻഡ് ദേ ആ പെണ്ണ് … മനസ്സിലായില്ലല്ലേ അതായത് ഇന്ദ്രനെ എനിക്കും അവളെ മറ്റെ ബഫൂണിനും ….ഇനിയും മനസ്സിലായില്ല …അതായത് ഞാൻ ഇവൻ്റെ പിന്നാലെ നടന്നതും എന്നെ സ്നേഹി സ്നേഹി സ്നേഹി എന്ന് പറഞ്ഞതും എല്ലാം അവന് വേണ്ടി ആണ് എൻ്റെ ഇന്ദ്രന് വേണ്ടി ഒരിക്കേ എൻ്റെ ആവാൻ ഇരുന്നിടത്ത് വച്ച് നീ കാരണം എനിക്ക് നഷ്ട്ടം ആയ ഇന്ദ്രന് വേണ്ടി
അവളെന്നെ നോക്കി പറഞ്ഞു …
സൂസി : എനിക്ക് അവനില്ലാതെ ജീവിക്കാൻ പറ്റില്ല പക്ഷേ ദൈവം കണ്ടോ അവനെ പോലെ ഒരുത്തനെ ഒരു അർഹതയും ഇല്ലാത്ത നിനക്ക് തന്നു…പക്ഷേ ഇനി സീൻ ഇല്ല ഇനി അവനെ ഞാൻ എൻ്റെ ആക്കും …എൻ്റെ ഒന്നര മാസത്തെ പ്ളാൻ ആണ് ഒറ്റ രാത്രി കൊണ്ട് അവൻ നശിപ്പിച്ചത്. അതാണ് ഇന്ദ്രൻ മൈ ബോയ്….ആൻഡ് മാഡം ഞാൻ ഒന്ന് ഒരു കാര്യം പറയട്ടെ ഇനി ഇന്ദ്രനെ നോക്കണ്ട ഞാനും അവനും കൂടെ സ്വസ്ഥം ആയി ജീവിച്ചോളാം ദയവ് ചെയ്ത് എടക്ക് കേറി വരല്ലേ. . കാല് പിടിക്കാം വേണേ…നിന്നെ പോലെ ഒരുത്തി അവനെ അർഹിക്കുന്നില്ല …
ഞാൻ ഇന്ദ്രൻ ഞങ്ങടെ ജീവിതം കൊറച്ച് കാലം കഴിഞ്ഞ് അവൻ്റെ ചോരയിൽ ഒരു കുഞ്ഞ് … അപ്പോ ശെരി …സൂസി പറഞ്ഞ് നിർത്തി