Hero 9 [Doli]

Posted by

അപ്പോഴേക്കും ആ ഹരി സർപ്രൈസ് എൻട്രി തന്നു അവൻ എൻ എന്തൊക്കെയോ പറയാൻ തൊടങ്ങി …അവസാനം അവൻ അമ്മുനെ തൊടാൻ പോയി…

ഞാൻ : ടാ ടാ അവളെ തൊട്ടാ കൈ കാണില്ല നിൻ്റെ …

ഹരി : ഇപ്പൊ ഞാൻ തോടുന്നില്ല …ഞാൻ എടുത്തോളാം അപ്പോ ശെരി….

സൂസി : അപ്പോ പറഞ്ഞപോലെ ദയവ് ചെയ്ത് വരല്ലെ…നിന്നെ ഒക്കെ പണിയാൻ വേണ്ടി പാവം എൻ്റെ ഇന്ദ്രുനെ ഞാൻ കഷ്ട്ടപെടുത്തി സാരൂല്ലാ എൻ്റെ കൈയ്യിൽ കിട്ടുമ്പോ ഞാൻ ഇതിനൊക്കെ പകരം സ്നേഹം കൊണ്ട് മൂടിക്കോളാം…അപ്പോ ശെരി ….

ഹരി : അടുത്ത മാസം പെങ്ങടെ കല്യാണാ ഒരുപാട് തെരക്കൊണ്ട് അപ്പോ ഇതു തീർന്നിട്ടില്ല ഇനിയും വരും പക്ഷേ അവനേ ഞാൻ വിട്ടു എന്താ വച്ചാ അവൻ തീർന്നു…അപ്പോ ഞാൻ സീൻ വിട്ടു….

സൂസി : ഹരി മതി പോ….😠 …😊 അപ്പോ പോട്ടെ എൻ്റെ കാമുകാ നിന്നെ കിട്ടാത്തതിൽ എനിക്ക് നല്ല സങ്കടം ഒണ്ട് ….😆

⏩ വൈകീട്ടോടെ ഞങ്ങള് വീട്ടിലേക്ക് തിരിച്ചു …

⏩ 19:23

ഞാൻ : അച്ചു ടാ ജാനകിയെ കൊണ്ട് വരാവോ ഇങ്ങോട്ട്

അച്ചു : എനിക്ക് മനസ്സിലായി …അവളും ഇങ്ങോട്ട് വരണം പറഞ്ഞോണ്ട് ഇരിക്കാ ഞാൻ ഒരു കാര്യം ചെയ്യാ നാളെ അവളെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരാ…

ഞാൻ : ശെരി ടൈം ആയില്ലേ വാ …

അമ്മു : സൂര്യ ഞാൻ എറങ്ങാ

ഞാൻ : നീ ഇവടെ

അമ്മു : ഇല്ല സൂര്യ…. ഞാൻ പോവാ… ചെലപ്പോ ഇന്ദ്രൻ എങ്ങാനും വന്നാ എന്നെ കണ്ടില്ലെങ്കിൽ അവന് സങ്കടാവും പോട്ടെ ….

അവളുടെ ഉള്ളിലേ ദണ്ണം എനിക്ക് മനസ്സിലാവും ….

അമർ : ശെരി …

അവര് പോയതിൻ്റെ പിന്നാലെ ഞാൻ റൂമിലേക്ക് കേറി പോയി… ശ്രീയോട് ഞാൻ ഈ നിമിഷം വരെ ഒരക്ഷ്രം മിണ്ടില്ലാ…ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു …

തളർന്നിരിക്കുന്ന അവൾടെ തോളിൽ കൈ ഇട്ട് ഞാൻ ചേർത്ത് പിടിച്ചു….

Leave a Reply

Your email address will not be published. Required fields are marked *