അവനേ കിട്ടിയോ….ശ്രീ എന്നോട് ചോദിച്ചു…
ഞാൻ : ഇല്ല
ശ്രീ : എന്തിന് സൂര്യ എന്നോട് വിഷ്ണു അങ്ങനെ ചെയ്തത് …
ഞാൻ : അവനുള്ളത് ഞാൻ വച്ചിട്ടുണ്ട്…
ശ്രീ : എന്ത് വെല കൊടുത്തും ഇന്ദ്രനെ നമ്മക്ക് തിരിച്ച് കൊണ്ടുവരണം …
ഞാൻ : എവടെ പറഞ്ഞ് പോവാനാ അവൻ്റെ ഫ്രണ്ട്സ്സിനെ കൊണ്ട് ചോദിച്ചാ അറിയാം എന്ന് വച്ചാ നാട് മുഴുവൻ പരിചയക്കാരാ…
ശ്രീ : നിനക്ക് എന്നെ സംശയം ഒണ്ടോ…
ഞാൻ : എന്താ ടാ നീ പറയുന്നത് …
ശ്രീ : അതെന്താ നീ വിശ്വസിക്കാത്തത്…
ഞാൻ : അങ്ങനെ ചോദിച്ചാ എന്താ പറയാ… എനിക്ക് അറിയില്ല അവര് സെലക്റ്റ് ചെയ്ത ആൾക്കാർ തെറ്റി പോയി നീയും ഇന്ദ്രനും….ഇന്ദ്രൻ്റെ ലുക്കിന് നീ ആരെങ്കിലും വിശ്വസിക്കോ..
ശ്രീ : 😊 …
ഒന്ന് ചിരിച്ച ശ്രീ പെട്ടെന്ന് കരയാൻ തൊടങ്ങി …
ശ്രീ : കഴിഞ്ഞ ഒരാഴ്ച ആയി എന്നെ മാറി മാറി ഹറാസ്സ് ചെയ്യായിരിന്നു അമ്മാവനും അമ്മായിയും കൂടേ…..
തല്ലിയോ നിന്നെ .. എൻ്റെ ഒച്ച എടറി….
ശ്രീ കൈയ്യിൽ ഉള്ള സ്ലീവ് മാറ്റി കാണിച്ച് തന്നു …
ബെൽറ്റിൽ അടയാളം … നീലിച്ച് കെടക്കുന്നു …
അത് കണ്ട നിമിഷം എൻ്റെ ഉള്ളിൽ ആ അടിയുടെ വേദന ഞാൻ അറിഞ്ഞു …. അവളുടെ മേൽ ഉള്ള അവരുടെ ആക്രമണവും അവളുടെ കരച്ചിലും എൻ്റെ തലക്കുള്ളിൽ ഓടി നടന്നു ….
ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു ….
കാറിൻ്റെ സേഫ്റ്റി കിറ്റ് എടുത്തോണ്ട് തിരിച്ച് പോയി…
അപ്പോ ശ്രീ ഫോണിൽ സംസാരിക്കുന്നത് ആണ് കണ്ടത് ….
ശ്രീ : ഇല്ല ചേച്ചി … അവള് പോയി… ഞാൻ ഇനി അങ്ങോട്ട് പോവില്ല എനിക്ക് മടുത്തു…ഞാൻ എറണാകുളത്തേക്ക് തിരിച്ച് പോയാലോ ആലോചിക്കാ….
ഞാൻ ഫോൺ തട്ടി പറിച്ചു…
ഞാൻ : ഹലോ ചേച്ചി…
ചേച്ചി : ഹലോ…
ഞാൻ : അവനെ എത്ര അടി അടിച്ചു അതോ തല്ലി കൊന്നോ ഒന്നും പേടിക്കണ്ട വക്കീലിൻ്റെ കാര്യം ഒക്കെ ഞാൻ നോക്കാം ..