ചേച്ചി : അത് മോനെ …
ഞാൻ ; എന്താ അടിച്ചില്ലെ ബെൽറ്റ് വച്ച് അടിച്ചില്ലേ അപ്പോ …ഒന്നും ചെയ്യാത്ത ഇവളെ മാട്ടിനെ അടിക്കും പോലെ അടിച്ചിട്ട് അവനെ മാത്രം ചുമ്മാ വിട്ടു അപ്പോ…
ചേച്ചി : അത്
ഞാൻ : ദേ ചേച്ചി എൻ്റെ കൈയ്യില് കിട്ടിയാ പിന്നെ അവനെ ആരും കാണില്ല …. ആ തന്തയില്ലാത്തവനെ ആരും കാണില്ല ….ആരും കാണില്ല….
ചേച്ചി : ഞാൻ പറയാൻ ഉള്ളതൊക്കെ പറഞ്ഞിട്ടുണ്ട് ടാ…
ഞാൻ : എന്ത് കാര്യം ചേച്ചി ..ചേച്ചി ആലോചിക്ക് മൂന് കുടുംബം ആണ് അവൻ നശിപ്പിച്ചത് … എനിക്ക് സീൻ ഇല്ല കാരണം എനിക്ക് ഒരു പട്ടിയെയും ബോധിപ്പിക്കാൻ ഇല്ല … അങ്ങനെ അല്ല ഇന്ദ്രൻ്റെ കാര്യം ചേച്ചി കണ്ടോ … റാം അങ്കിൾ അവനെ കൊല്ലും അവനെ മാത്രം അല്ല അവൻ്റെ കുടുംബം അങ്ങേര് നശിപ്പിക്കും ഒറ്റ ഫോൺ കോൾ മതി വിഷ്ണു അവൻ്റെ തന്ത ഒക്കെ കാണാതാവും …
ചേച്ചി : മോനെ അതൊന്നും വേണ്ട ടാ… കൊച്ചിനെ നമ്മക്ക് കണ്ട് പിടിക്കാം …
ഞാൻ : എന്നിട്ട് എന്തിന് ചേച്ചി നാണം കെട്ടോരു ജീവിതം എല്ലാം പോയില്ലേ ….എന്ത് കാര്യം ചേച്ചി …. അവൻ ഒരു പാവം ആണ് അറിയൊ…ഞാൻ ആലോചിക്കുന്നത് ഇത്ര നാറിയ കാര്യം ചെയ്യാൻ എങ്ങനെ ഒരുത്തനെ കൊണ്ട് പറ്റുന്നെ….അത് പോട്ടെ ഇവളെ ഇങ്ങനെ അടിക്കാൻ ആരാ അതികാരം തന്നത്. …
ചേച്ചി : ടാ നിർത്തടാ അവളെ എൻ്റെ കുട്ടിയാ… അവൾടെ ലവ്വർ ആണെന്ന് പറഞ്ഞ് നീ കൂടുതൽ ഡയലോഗ് പറയല്ലേ സൂര്യ… ശെരി ആണ് അവളെ വീട്ടുകാർ തല്ലി അമ്മ അമ്മായി അമ്മാവൻ ഒക്കെ തല്ലി എന്ത് കൊണ്ടാ … നീ ഇത്ര ഒക്കെ പറഞ്ഞില്ലേ നീ എന്നാ ചെയ്തു അവളെ രക്ഷിക്കാൻ ആ കൊച്ച് പാവം അവൻ അന്ന് എന്നോട് ഫോണിൽ കൂടെ കരഞ്ഞ് പറഞ്ഞാ ഞാൻ അവന് പറയാൻ ഉള്ളത് കേട്ടത് … അവന് ചോദിക്കാം ചുമ്മാ വീട്ടിൽ ഇരുന്ന് കൊറേ ഒച്ച ഇട്ട് വണ്ടി എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും പോയതല്ലാതെ നീ എന്ത് ചെയ്തു അവളെ രക്ഷിക്കാൻ പോട്ടെ നിൻ്റെ കൂട്ടുകാരൻ കാണാതായിട്ട് ഇത്ര ദിവസം ആയി നീ ഒക്കെ എന്താ ഇപ്പഴും തിന്നും കുടിച്ചും ഇരിപ്പ് തന്നല്ലേ….