Hero 9 [Doli]

Posted by

ജാനു : എന്തായി വല്ല

ഞാൻ : ഇല്ല

ജാനു : ഓൾ എവടെ പി ഞാൻ : ഉള്ളിൽ ഒണ്ട് ചെല്ല്….

ജാനു : 😊 പേടിക്കണ്ട എല്ലാം ശെരി ആവും …

ഞാൻ : 😊

ജാനു ഉള്ളിലേക്ക് കേറി പോയി…

ഞാൻ : നീ എന്ത് ഇപ്പൊ തന്നെ വന്നെ

അച്ചു : ഓ വീട്ടിൽ പോയി ഒരു സുഖം ഇല്ല ഞാൻ അവളെ കൊണ്ട് തിരിച്ച് വന്നു…

നന്ദൻ 📱: ഹലോ ഭായ് …ഇല്ല ഭായ് …ഞാൻ എന്തോ ചെയ്യാനാ ഭായ് …ശെരി ശെരി ഓക്കേ ഭായ്… 🔚

നന്ദൻ : ടാ ഭായ് പറയണത് സി സി ട്ടി വി വച്ച് നോക്കാൻ …

ഞാൻ : അതൊന്നും നടക്കും തോന്നുന്നില്ല നമ്മള് പോയി ചോദിച്ചാ. ഒന്നും തരില്ല….

നന്ദൻ : അത് ശേരിയാ ….

അച്ചു : നോക്കാ ടാ നിങ്ങള് വാ രണ്ടെണ്ണം അടിക്കാ…

⏩ 23:23

ശ്രീ എൻ്റെ തൊടയിൽ തല വച്ച് കെടക്കാ ഞാൻ ഫോണിൽ ഇന്ദ്രൻ്റെ ഇൻസ്റ്റാഗ്രാമിൽ ആരെങ്കിലും ടാഗ് വച്ചിട്ടൊണ്ടോ നോക്കി ഇങ്ങനെ ഇരുന്നു…

ഞാൻ : ഒറങ്ങിയോ

ശ്രീ : നല്ല ഒറക്കം വരുന്നുണ്ട് പക്ഷേ പറ്റുന്നില്ല…. ആ ചെക്കൻ്റെ മൊഖം ആണ് മനസ്സിൽ മുഴുവൻ …

ഞാൻ : അവനോട് ചെയ്തതിന് ഇന്നല്ലെങ്കിൽ നാളെ അവനെ ഞങ്ങടെ കൈയ്യിൽ കിട്ടും പൈലറിൽ വച്ച് ഇടിച്ചില്ലെങ്കിൽ നോക്കിക്കോ അവനെ ….

ശ്രീ : സൂര്യ

ഞാൻ : എന്താ ടാ

ശ്രീ : അവൻ ഓക്കേ ആയിരിക്കില്ലേ സൂര്യ …

ഞാൻ : പിന്നല്ലാതെ … അവൻ അവനെ സങ്കടപെടുത്തിയതിന് ന്നമ്മക്ക് അത് തിരിച്ച് തരാ….

ശ്രീ : പാവം അമ്മു

ഞാൻ : എന്ത് പാവം കരയട്ടെ …. അവള് ഈ ജീവിതം മുഴുവൻ കരഞ്ഞാലും അവൻ്റെ പെടപ്പിൻ്റെ അത്ര വരില്ല ….ഞങ്ങളൊക്കെ എത്ര പറഞ്ഞറിയോ…കേട്ടില്ല …

Leave a Reply

Your email address will not be published. Required fields are marked *