⏩ പിന്നീട് ദുരന്തം ആയിരുന്നു ദിവസങ്ങൾ …. റാം അങ്കിൾ കാറിനോട് വരെ സംസാരിച്ച് തൊടങ്ങി ….
ഏതാണ്ട് മൂന്നാഴ്ച അടുത്ത് അവൻ്റെ വിവരം കിട്ടാൻ …
അച്ചുവും അമറും കൂടെ ആരോടും പറയാതെ അവനെ പഞ്ചാബിൽ പോയി പൊക്കി കൊണ്ട് വന്നു ….
അവൻ ആളാകെ മാറി പോയി ആരോടും വലിയ അടുപ്പം ഇല്ല കരിവാളിച്ച്… ആളാകേ കുടുങ്ങി ഇരിപ്പാ… വന്നതിൻ്റെ അടുത്ത ദിസം രാവിലെ അവൻ വീട്ടിലേക്ക് വന്നു അതും പുലർച്ചെ തന്നെ …പിന്നെ അവടെ തന്നെ ആയിരുന്നു പിന്നെ ഒരു നാൾ അവനും അമറും ഇന്ദ്രജാലത്തേക്ക് പോയി….
ബാക്കി അറിയായിരിക്കുല്ലോ…
രണ്ട് ദീസം കഴിഞ്ഞതും സൂസി വന്നു എന്തോ അത് ഒരു നല്ല കാര്യം അല്ല …
ഞാൻ അവളെ വഴിയിൽ വച്ച് തന്നെ തടഞ്ഞു പക്ഷേ ഇന്ദ്രൻ്റെ പെരുമാറ്റം എല്ലാരെയും അൽഭുതപെടുത്തി….മാത്രം അല്ല അവൻ ഫുൾ ടൈം അവളുടെ കൂടെ ആയി …ഞാൻ അടക്കം എല്ലാരും വിചാരിച്ചത് അമ്മുനോടുള്ള ദേഷ്യം ആണ് എന്നാണ്…. അവന് ദേഷ്യം എല്ലാരോടും ദേഷ്യത്തോടെ ഉള്ള പെരുമാറ്റം തൊന്നുമ്പോ വരും തോന്നുമ്പോ പോവും …ആരെയും അടിപ്പിക്കുന്നില്ല… അച്ചുനോട് മാത്രം വലിയ സീൻ ഇല്ലാതെ പെരുമാറും …
അതിൻ്റെ എടക്കാ ഓണം വന്നത് അന്ന് റാം അങ്കിളും ആൻ്റിയും അമ്മുൻ്റേ അച്ഛനും അമ്മയും അങ്ങോട്ട് വന്നിരുന്നു … അന്നും അവര് പോയ ഒടനെ അവൻ ഫുഡും ആയി ആ മൂദേവിടെ അടുത്തേക്ക് പോയി….
ഞാൻ : ടാ ഇവന് അടി വല്ലതും കിട്ടിയാ ഇവളെ ഇത്ര കെയർ ചെയ്യാൻ ….
നന്ദൻ : ഇത് അമ്മുനെ കൊള്ളിക്കാനാ …
ഞാൻ : എനിക്ക് ഇവൻ എന്തോ കാര്യം ആയി പ്ളാൻ ചെയ്യുന്ന പോലെ ഒരു ഫീൽ
അച്ചു : അണ്ടി ആണ് … അവനേ നൊന്ത് നൂലായി ഇരിക്കാ…
ഞാൻ : ഏയ്…നോ….
ഇന്ദ്രൻ്റെ ദേഷ്യവും വാശിയും ദിനംപ്രതി വർദ്ധിച്ചു…. എടക്ക് നോർമൽ ആവും….
അങ്ങനെ ഒരു ദിവസം ഇന്ദ്രൻ ഉച്ചക്ക് എൻ്റെ അടുത്തേക്ക് വന്നു …