ഇന്ദ്രൻ : അവളെ അവൻ കെട്ടിയ നിൻ്റെ ജീവിതം പോയി…ജീവിത കാലം മുഴുവൻ സ്നേഹിച്ച പെണ്ണിനെ ഓർത്ത് കുടിച്ച് നടക്കണോ അതോ ഇപ്പൊ റിസ്ക് എടുക്കാൻ നോക്കുന്നോ….
നന്ദൻ : അതെ ടാ ഇവൻ പറഞ്ഞത് റിസ്ക് ആണെങ്കിലും ഇത് നല്ല ഐഡിയ ആണ്
ഇന്ദ്രൻ : സൂര്യ …നിങ്ങടെ കല്യാണം കഴിഞ്ഞ പിന്നെ അവളെ വേറെ ആരെയും കൊണ്ട് കെട്ടിക്കാൻ പറ്റില്ല ….
അവൻ പറഞ്ഞതിലും കാര്യം ഒണ്ട് എനിക്ക് അവളെ ഓർത്ത് കടപ്പുറത്ത് കരഞൊണ്ട് നടക്കാൻ പറ്റില്ല….പക്ഷേ അവളെ എങ്ങനെ സമ്മതിപ്പിക്കും ….
ഒരുപാട് നേരത്തെ യുദ്ധത്തിൻ്റെ അവസാനം അവളെ കൊണ്ട് ഞാനും അമ്മൂസ്സും കൂടെ സമ്മതിപ്പിച്ചു…
ഇന്ദ്രൻ എന്നെയും അവളെയും കൊണ്ട് അടുത്ത ദിവസം തന്നെ കല്യാണം നടത്തിച്ചു സാക്ഷിയെ കണ്ട ഞാൻ ഞെട്ടി പോയി … സൂസി….
വീണ്ടും ദിവസങ്ങൾ കടന്നു പോയി….ഇന്ദ്രൻ വീണ്ടും ദേഷ്യം കൂടെ വട്ടനെ പോലെ ആയി …. അതിൻ്റെ അവാസാനഘട്ടം ഇങ്ങനെ ആയിരുന്നു…
⏩ ഒരു ഉച്ചക്ക് ….
സൂസി ഇന്ദ്രൻ അർജുൻ അച്ചു നാലും ഹോളിൽ ഇരിപ്പാണ്… സൂസി എങ്ങാണ്ടോ പോയി കൈയ്യും കാലും മുറിഞ്ഞ് ഇരിപ്പാ…
ഇന്ദ്രൻ : റെമോ റെമോ …
റെമോ : എന്താ ടാ
ഇന്ദ്രൻ : ടാ ഇവൾക്ക് കാൽ ഒട്ടും വൈയ്യ നീ ആ ബാം ഇട്ട് കൊടുക്ക്
സിറ്റൗട്ടിൽ ഊഞ്ഞാലിൽ ഇരുന്ന് ഇത് കേട്ട എനിക്ക് സഹിക്കാവുന്നതിലും അപ്പറം ആയിരുന്നു …
ഞാൻ മിന്നൽ വേകത്തിൽ ഉള്ളിലേക്ക് പോയി…
ഇന്ദ്രൻ : നിനക്ക് പറ്റോ ഇല്ലെ…
ഞാൻ : ഇല്ല… ടാ നീ ഉള്ളി പോ….
ഇന്ദ്രൻ : ഞാൻ നിന്നോട് വല്ലതും പറഞ്ഞോ
ഞാൻ : ഇവളെ പോലെ ഒരുത്തിക്ക് എണ്ണ ഇടണ്ട ഗതികേട് ഇവനില്ല…
ഇന്ദ്രൻ : എന്ത് മനുഷ്യൻ ആണ് നീ ഒക്കെ ഒരു സഹായം ചെയ്യാൻ പറ്റില്ല അപ്പോ…
ഞാൻ : ഇവൾക്ക് ആരും സഹായം ചെയ്യില്ല …