ഇന്ദ്രൻ : നീ പോടാ…ടാ റെമോ നിനക്ക് പറ്റോ ഇല്ലേ
ഞാൻ : ഇല്ലെന്ന്
ഞൊടി ഇടയിൽ ഇന്ദ്രൻ എൻ്റെ നേരെ ചീറി വന്നു
ഇന്ദ്രൻ : നിന്നോട് ഞാൻ പറഞ്ഞോ വല്ലതും ഒരുപാട് മാസിടല്ലെ സൂര്യ…
ഞാൻ : അത് തന്നെ എനിക്കും പറയാൻ ഉള്ളത് നീ കൂടുതൽ ഷോ ഇടണ്ട
ഇന്ദ്രൻ : റെമോ നിനക്ക് പറ്റോ ഇല്ലെ
സൂസി : ഇന്ദ്രു എന്താ ഇത് …വേണ്ട അവരെ വിട്ടേക്ക് ….
ഞാൻ : ഇല്ല …പറ്റില്ല ….
ഞാൻ : എറങ്ങിക്കോ… എറങ്ങി പോവാൻ എന്നെ അനുസരിക്കാത്ത ഒരുത്തനും വേണ്ട …. ഗെറ്റ് ഔട്ട്
ഞാൻ : അല്ലെങ്കിലും നിൻ്റെ ഈ ശോ കാണണ്ട ആവശ്യം എനിക്കില്ല ഞാൻ പോവാ നീ ഓർത്തോ നാശത്തിലേക്ക് നിൻ്റെ ഈ വാശി കൊണ്ട് പോവാൻ പോവുന്നത് ….
ഇന്ദ്രൻ : ശെരി ഇതിലും വലിയ നാശം എനിക്ക് സംഭവിക്കാൻ ഇല്ല ….
ഞങ്ങളെല്ലാം അവടെ നിന്ന് എറങ്ങി.. അച്ചു ഒഴിച്ച്….
⏩ അടുത്ത ദിവസം…
ഞാൻ : എടാ ഇവൻ എന്ത് ടാ ഇങ്ങനെ
അമർ : ചെക്കന് വാശി ന്യായം അവൻ്റെ ഭാഗത്ത് ആണല്ലോ അതിൻ്റെ കുന്തളിപ്പ്….
നന്ദൻ : ടാ ആ കോഴി നായിൻ്റെ മോൻ ഇവൻ എന്ത് തെണ്ടിത്തരം ചെയ്താലും അവനെ ന്യായീകരിച്ച് സംസാരിച്ചത് നീ ശ്രദ്ധിച്ചോ അവനെ പിടിച്ച് പിടിക്കണ്ട പിടി പിടിച്ചാ കാര്യം കിട്ടും …
Indran calling….
ഞാൻ: ദേ നാറി വിളിക്കുന്നുണ്ട് ..ഞാൻ എടുക്കുന്നില്ല….
നന്ദൻ : എട്ക്ക്….
ഞാൻ : ഹലോ
അവൻ അമ്മു ശ്രീ രണ്ടിനെയും കൂട്ടി വരാൻ പറഞു
.അങ്ങോട്ട് പോയ ഞങ്ങൾക്ക് ഞെട്ടൽ ഉണ്ടാക്കുന്ന ഒരു കാഴ്ച ആയിരുന്നു ഉണ്ടായിരുന്നത് …
പൂൾ ഏരിയയിലേക്ക് പോവുന്ന വഴി മുഴുവൻ വേസ്റ്റ്… അങ്ങോട്ട് പോയി കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു….എന്നെ മാത്രം അല്ല എല്ലാത്തിനെയും
ഹരി ദേഹം മുഴുവൻ മുറിവുകൾ കൊണ്ട് നിറഞ്ഞ ഹരി ….