Hero 9 [Doli]

Posted by

അവൻ്റെ അടുത്ത് ചെയറിൽ ഇരിക്കുന്ന അച്ചു പിന്നിൽ എന്തോ കടലാസിൽ ഉള്ളത് വായിക്കുന്ന അരവിന്ദേട്ടൻ…

ഇന്ദ്രൻ : ഇതാണ് എൻ്റെ സമ്മാനം ….and its time to end this fucking chapter

അവൻ കൈ രണ്ടും വിരിച്ച് ഞങ്ങളെ നോക്കി പറഞ്ഞു…

അവൻ്റെ പ്രകടനം കണ്ട് എല്ലാർടെയും ഗതി കലങ്ങി …

അവടെ നിന്നും ഇത്ര ദിവസത്തെ എല്ലാ ദേഷ്യവും തെറ്റിദ്ധാരണയും എല്ലാം മാറി ഞങൾ തിരിച്ച് വന്നു…

നന്ദൻ : ഇപ്പോ എങ്ങനെ ഒണ്ട്… എൻ്റെ ചെക്കൻ ഒറ്റ തന്തക്ക് ഇണ്ടായതാ…

അമ്മു എന്തോ ആലോചിച്ച് ചിരിക്കുന്നു കണ്ണിൽ നിന്ന് വെള്ളം വരുന്നു …

ശ്രീ വെളിയിലേക്ക് നോക്കി ഇരിക്കുന്നു ….

എന്ത് സീൻ ആണ് ഇത്

അമ്മു : ടാ ബ്യൂട്ടി പാർലറിൽ പോണം …

നന്ദൻ : എന്താ മോളെ സങ്കടം ഒക്കെ തീർന്നോ….

പിന്നെ അവരെ ലുലു മാളിൽ കൊണ്ടാക്കി ഞങ്ങള് പാർക്കിങ്ങിൽ പോയി ഇരുന്നു..

അച്ചു നടന്നത് മുഴുവൻ പറയാൻ തൊടങ്ങി …അവൻ പറഞ്ഞ ഒരു കാര്യം എനിക്കങ് കൊണ്ടു ഇന്ന് ഉച്ചക്ക് സൂസി വന്നു ഹരിയെ തപ്പി അച്ചു ഒരു വഴിക്കും അർജുൻ ഒരു വഴിക്കും പോയി പക്ഷേ അച്ചു തിരിച്ച് വന്നപ്പോ സൂസി ഇല്ല …. ചെലപ്പോ അവന് മുന്നേ അർജുൻ വന്ന് കാണും …അതെന്തോ ആയിക്കൊട്ടെ….

ഹരിയുടെ അടിയും കുണ്ടിയും ഒന്നായ കഥ കേട്ട് വണ്ടർ അടിച്ച ഞങൾ ഇന്ദ്രൻ്റെ വീട്ടിലേക്ക് പോയി …

കൊറച്ച് കഴിഞ്ഞതും അവനും വന്നു …എന്നാ സീൻ അത് കൊണ്ട് കഴിഞ്ഞില്ല …

ഒരു അര മണിക്കൂർ കഴിഞ്ഞതും ഒരു പോലീസ് വന്നു എന്തോ സീൻ ഉള്ള പോലെ … അയാൾ വന്ന് KL 04 XX 0045 കറുത്ത കാർ നിങ്ങടെ വണ്ടി ആണോ ചോദിച്ചു

റാം അങ്കിൾ ; അതെ എന്താ

പോലീസ് : വണ്ടി എറണാകുളം സ്റ്റേഷനിൽ പെട്ടിരിക്കാ ആർ സി ഓണർ ഇന്ദ്രജിത്ത് രാമനാഥൻ പെട്ടെന്ന് അങ്ങോട്ട് ചെല്ലാൻ….

Leave a Reply

Your email address will not be published. Required fields are marked *