എന്തോ സീൻ ഉള്ള പോലെ എനിക്ക് തോന്നി …ഞാൻ അവൻ്റെ കൂടെ പോയി ..
ടാ സത്യം പറ എന്താ നീ അടിച്ചത്…ഞാൻ സൈഡ് സീറ്റിൽ ഇരുന്ന് അവനോട് ചോദിച്ചു…
ഒന്ന് രണ്ട് വട്ടം നിർബന്ധിച്ചപോ അവൻ കാര്യം പറഞ്ഞ് ….
അവൻ പറഞ്ഞതും പോലീസ് സ്റ്റേഷനിൽ ഞാൻ കണ്ടതും എല്ലാം കൊണ്ടും എനിക്കൊരു കാര്യം മനസ്സിലായി …ഇന്ദ്രൻ രണ്ടും കൽപ്പിച്ച് എറങ്ങി തിരിച്ചിരിക്കാന്ന്… ഒരു വെടിക്ക് മൂന് പക്ഷി….ആദ്യം ആദ്യം ഞാൻ വിചാരിച്ചത് അവൻ പെട്ട് പോയി എന്നാണ് പക്ഷേ അതും ഇതും എല്ലാം അവൻ്റെ നാടകം ആയിരുന്നു …. അവനേക്കാൾ സന്തോഷം എനിക്കായിരുന്നു … കളിച്ചത് തീ കളി ആണെങ്കിൽ പോലും അവൻ വൃത്തിക്ക് പണിഞ്ഞു അതിലും അൽഭുതം ഹരിയുടെ വ്യാജ മൊഴിയും ബുദ്ധി മതികളിൽ അടിബുദ്ദിമതി ആയാ സൂസി പോലും ഇത് വിശ്വസിച്ചു എന്നതാ….
ഇന്ദ്രൻ്റെ പെർഫോർമൻസ് ടോപ് ലെവലിൽ എത്തിയതും വിഷ്ണു ഇന്ദ്രനെ ചവിട്ടി നിലത്തേക്ക് ഇട്ട് അവനെ ഒരുപാട് തല്ലി …
ഞാൻ കാണാത്ത പോലെ നിന്നു….
സി ഐ അവനെ പിടിച്ച് മാറ്റി ആഞ്ഞ് ഒരെണ്ണം വീശി മൊന്തക്ക്….
അപ്പോഴേക്കും ഞാൻ പോയി ഇന്ദ്രനെ പൊക്കി എടുത്തു…
ഞാൻ : സാറേ ഇവന് മുൻ വൈരാക്യം ഒണ്ട് സാറേ ഞാൻ ഫോൺ എടുത്ത് ഇവൻ ഇന്ദ്രനെ തല്ലുന്ന വീഡിയോ ഇട്ട് കൊടുത്തു ….
ഇന്ദ്രൻ്റെ മാസ്റ്റർ സ്ക്രിപ്റ്റ് ബലം കണ്ടതിൻ്റെ ഭാഗം ആയി …അവടെ രണ്ട് മണിക്കൂർ നീണ്ട ആണ് അടിക്ക് ശേഷം ഞങൾ സൂസിയേ കാണാൻ പോയി…
സൂസിടെ മുന്നിലെ അവൻ്റെ അഭിനയം കണ്ടാൽ ആരും കരഞ്ഞ് പോവും …
അവളെ മയക്കി ഞങൾ വെളിയിലേക്ക് എറങ്ങി….
ഇന്ദ്രൻ : ടാ സ്റ്റേഷനിലേക്ക് തിരിച്ച് പോ…
ഞാൻ : അവനെ തന്നെ നോക്കി ഇരുന്നു …
സ്റ്റേഷനിൽ പോയ ഉടൻ അവൻ ഉള്ളിലേക്ക് ഓടി ….
പിന്നാലെ പോയ ഞാൻ കണ്ടത് എല്ലാം ഏറ്റു പറയുന്ന ഇന്ദ്രനെ ആണ് ..