ഞാൻ : ഇവനിത് എന്ത് തേങ്ങ ആണ് ഈ …
അവസാനം ആണ് കേസ് ക്ലോസ് ചെയ്യാൻ ആണ് സാറിൻ്റെ പ്ളാൻ എന്ന് മനസ്സിലായത്…
അവടെ നിന്നും നേരെ വീട്ടിലേക്ക് പോവുന്ന വഴി ബാക്കി കഥ കൂടെ അവൻ എന്നോട് പറഞ്ഞു…
ഇന്ദ്രൻ്റെ വീട്ടിൽ എല്ലാരും ഞങ്ങളെ കാത്തിരിപ്പാണ് … അവടെ പോയി അവരോട് നല്ല രീതിക്ക് കാര്യങ്ങൽ പറഞ്ഞ് ഞങ്ങടെ ഭാര്യ മാരെ കാൻവിൻസ് ആക്കി ഇന്ദ്രൻ്റെ …ബഡ്ഡെ ആഘോഷിച്ചു ഞങ്ങളെല്ലാം ….
റാം അങ്കിൾ പുതിയ ബെൻസ് എറക്കി ……
കൊറേ നേരം കഴിഞ്ഞ് ഒരു പുതിയ തൊടക്കത്തോടെ ഞങൾ യാത്ര ആയി….
ശ്രീ : സീൻ ആവോ ഇനി…
അച്ചു : നിൻ്റെ ചേട്ടൻ ഇനി വരാതെ ഇരുന്ന ആർക്കും സീൻ ഇല്ല
ഞാൻ : അവൻ അങ്ങനെ ഒന്നും വരില്ല ….അമ്മാതിരി പണി ആണ് ….
ശ്രീ : എന്നാലും ഇവൻ എന്ത് …
ഞാൻ : ഇപ്പോ മനസ്സിലായോ എല്ലാരും എന്നെ പോലെ മാന്യന്മാർ അല്ല എന്ന്….
അച്ചു : നീ മാന്യൻ …നീ ആണ് ഏറ്റവും വലിയ പാൽപാണ്ടി….
ഞാൻ : പാൽപാണ്ടി നിൻ്റെ അച്ഛൻ…
ജാനു : വല്ല ആവശ്യം ….
വീട്ടിൽ എത്തി നേരെ പോയി ഫ്രഷ് ആയി വന്നു …
ശ്രീ ഒരു ചെറിയ ചിരി ചിരിച്ച് എന്നെ വന്ന് കെട്ടിപ്പിടിച്ചു….
ഞാൻ : എന്താണ് ഒരു സന്തോഷം. ..
ശ്രീ : സത്യം പറയാലോ നിൻ്റെ കൂട്ടുകാരൻ ഒരാളാ ഈ കഥ കൊണ്ട് പോണത് അവൻ ഒന്ന് ഡൗൺ ആയാ എല്ലാം ഡൗൺ ആവും ലേ ഇപ്പൊ കണ്ടോ എല്ലാരും ഹാപ്പി ആയി….
ഞാൻ : ചെക്കൻ മാസ് എൻ്റെ അത്ര ഒന്നും ഇല്ല….
ശ്രീ : എൻ്റെ കുട്ടി മാസ്….
ഞാൻ : അതാണ് ….
ശ്രീ : എന്നാലും വിഷ്ണു …
ഞാൻ : ഇനി അങ്ങനെ ഒരു തെണ്ടി വേണ്ട അമ്മു പറഞ്ഞത് കേട്ടല്ലോ നിൻ്റെ ജീവിതം അത് കഴിഞ്ഞേ ആരും ഉള്ളൂ … അവൻ കൊത്തി കൊത്തി മൊറത്തിൽ കേറി ആണ്….