ശ്രീടെ സങ്കടം വിട്ട് പോയില്ല …
ഞാൻ അവളെ ഒരുപാട് ആശ്വസിപ്പിച്ചു പക്ഷേ അത്ര വലിയ സമാധാനം അവൾക്ക് ഇപ്പഴും വന്നിട്ടില്ല …. ഉച്ച ഓട് കൂടെ വീട്ടിൽ സമ്മതിച്ച കാര്യം ചേച്ചി ഞങ്ങളെ അറിയിച്ചു….
എന്തോ അറിയില്ല ഇത്ര വലിയ കാര്യം ആയിട്ട് പോലും എനിക്ക് ഒരു പിടിയും തോന്നിയില്ല …പക്ഷേ എല്ലാരെയും അറിയിക്കാൻ വേണ്ടിയും രക്ഷപെടാൻ വേണ്ടിയും ഞാൻ പേടി ഉള്ള പോലെ അഭിനയിച്ച് തകർത്തു….
⏩ 15 :23
ഞാൻ : ശ്രീക്കുട്ടാ… 😊
ശ്രീ : എന്താ ….😡
ഞാൻ : അതന്നെ എല്ലാം ഓക്കേ ആയില്ലേ പിന്നെന്താ
ശ്രീ : നീ ആണോ എല്ലാം ശെരി ആക്കിയത് അല്ലല്ലോ
ഞാൻ : ആരായാ എന്താ
ഞാൻ അവൾടെ കൈ പിടിച്ച് പറഞ്ഞു …
ശ്രീ : വിട്
ഞാൻ : എന്തോന്ന് മോനെ നീ … ദേ കൂടുതൽ ഒച്ച ഒന്നും വേണ്ട നമ്മടെ കൊച്ചിന് ദോഷാ
ശ്രീ : നാണം ഇല്ലല്ലോ ഒരു പെണ്ണിനെ വയറ്റിൽ ആക്കി കൂൾ ആയി നടക്കാൻ
ഞാൻ : എനിക്ക് നല്ല പേടി ഒണ്ടായിരുന്നു
ശ്രീ : കോപ്പാ…പേടി നീ എന്തോ ആലോചിച്ച് ചിരിച്ചോണ്ട് നിക്കുന്നത ഞാൻ കണ്ടു
ഞാൻ: അതെ മോനെ എനിക്ക് എന്താണോ അറിയില്ല പേടി വരുന്നില്ല മോനെ …
ശ്രീ : കാണില്ല …അതിന് മിനിമം വല്ലതും വേണം ഇത് ചകകരി അല്ലേ
ഞാൻ : ചക്കകരി അല്ല ചകിരി
ശ്രീ : പറഞ്ഞപ്പോ മാറിയതാ…..
ഞാൻ : അത് പോട്ടെ എൻ്റെ മോന് എന്താ വേണ്ടെ
ശ്രീ : എനിക്കൊന്നും വേണ്ട …
ഞാൻ : പറ
ശ്രീ : അവന് വല്ലതും കൊട്…
ഞാൻ : ആർക്ക്
ശ്രീ : ഇന്ദ്രന്… കൊച്ച് ഒരുപാട് പണിപെട്ടാ
ഞാൻ : ഏയ് അതൊന്നും വേണ്ട
ശ്രീ ; പറഞ്ഞപോലെ ഗിഫ്റ്റ് പ്രോഹിബിറ്റെഡ് ആണല്ലോ
ഞാൻ : ഞാൻ നിനക്ക് ഒരു സ്വർണ മാല വാങ്ങി തരട്ടെ …