“ആരാ ശ്രേയ ചേച്ചിയെ പീഡിപ്പിച്ചത്?”
നിത്യ ഉത്തരം തന്നില്ല. സിഗരറ്റ് ശക്തിക്ക് വലിച്ചു ഊതി.
ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചു. ഈ പ്രാവശ്യം അവൾ എങ്ങും തൊടാതെ എനിക്കൊരു ഉത്തരം നൽകി.
“അവളെ പീഡിപ്പിച്ചവന്റെ വയറ്റിൽ അവൾ ഒരു കത്തി കുത്തി ഇറക്കിയിരുന്നു. ”
പെട്ടെന്ന് എനിക്ക് ആളെ മനസ്സിലായി. വായിൽ നിന്നു അറിയാതെ വിളിച്ചു പോയി.
“അച്ഛൻ.”
കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ. ഞാൻ ചിന്തിച്ചു. അതെ. അതാണ് സത്യം. ചേച്ചി പോയതിനു ശേഷം അമ്മയും അച്ഛനും മിണ്ടുന്നതു ഞാൻ കണ്ടിട്ടില്ല. അപ്പോൾ അതു തന്നെ ആണ് സത്യം. എന്റെ കണ്ണിൽ നിന്നു ഒരു തുള്ളി കണ്ണുനീർ ഒഴുകി. അതിനു ശക്തി കൂടാൻ സമയം വേണ്ടിവന്നില്ല. ഞാൻ വാ വിട്ടു കരഞ്ഞു. എന്റെ കാലിന്റെ ശക്തി കുറഞ്ഞു ഞാൻ നിലത്തേക്ക് ഇരുന്നു ഉറക്കെ കരഞ്ഞു.
നിത്യ കൈയിൽ ഇരുന്ന സിഗരറ്റ് വലിച്ചെറിഞ്ഞിട്ട് എന്റെ അടുത്തേക്ക് ഓടി വന്നു.
എന്നെ അവളുടെ മാറിലേക്ക് ചേർത്ത് വെച്ചു. എന്റെ മനസ്സിലെ വിഷമം കണ്ണീരായി എന്റെ കവിളിലൂടെ ഒഴുകി. ഏകദേശം 15 മിനിറ്റോളം ഞങ്ങൾ അങ്ങനെ ഇരുന്നു. എന്റെ ഉള്ളിലെ അല ശാന്തമായി.
ഞാൻ പതുക്കെ തല ഉയർത്തി. അവൾ എന്നെ നോക്കി ചിരിച്ചു.
“നീ എന്തിനാ ഇങ്ങനെ കരഞ്ഞത്? നീ അതിനു തെറ്റൊന്നും ചെയ്തില്ലലോ?”
“എന്റെ അച്ഛൻ ചെയ്ത തെറ്റിന്റെ ഫലം ആണല്ലോ ശ്രേയ ചേച്ചി ഇതുവരെ അനുഭവിച്ചത്. എന്നിട്ടും ഞാൻ ചേച്ചിയെ വെറുത്തു. എനിക്ക് ചേച്ചിയോട് മാപ്പ് പറയണം.”
“നീ മാപ്പും കോപ്പും ഒന്നും പറയേണ്ട. ശ്രേയക്ക് നീ എന്നാൽ ജീവൻ ആണ്.”
“ചെറുപ്പത്തിൽ എനിക്കും അങ്ങനെ ആയിരുന്നു. ഇപ്പോ ചേച്ചി ആള് ആകെ മാറി. ഞാനും.”
“അതിനെന്താ?”
“ഇനി ഇപ്പോൾ എന്നെ ഇഷ്ടമാകുമോ എന്നൊന്നും എനിക്ക് അറിയില്ല.”
“നിന്നെ ആർക്കാ ഇഷ്ടം ആകാത്തത്? നമ്മൾ കണ്ടിട്ട് മണിക്കൂർ പോലും ആയില്ല. എന്നിട്ടും എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമായല്ലോ.”
ഞാൻ പതുക്കെ ചിരിച്ചു.
“ഓഹോ, എന്നെ അത്രേ ഇഷ്ടമായോ?”
“മം, ഒത്തിരി ഇഷ്ടമായി.”
മുഖത്ത് വന്ന നാണം മറച്ചുകൊണ്ട് കൊഞ്ചിക്കൊണ്ട് ഞാൻ പറഞ്ഞു.
“എന്ന എനിക്ക് ഒരു ഉമ്മ താ.”
ഇത് കേൾക്കേണ്ട താമസം. എന്റെ കവിളിൽ രണ്ടിലും അവളുടെ കൈപ്പതിഞ്ഞു. എന്റെ മുഖം വാരി എടുത്തു അവൾ എന്നെ അവളിലേക്ക് അടുപ്പിച്ചു. എന്നിട്ട് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിലേക്ക് ചേർത്ത് വെച്ചു ചുംബിച്ചു. ഞാൻ കണ്ണ് മുറുക്കെ അടച്ചു. എന്നിട്ട് പതുക്കെ അവളെ തള്ളി നീക്കി.
കണ്ണ് തുറന്നപ്പോൾ അവൾ ശ്വാസം വലിച്ചു വിട്ടോണ്ട് ഒരു ചിരി നൽകി. എനിക്ക് ഇപ്പോൾ എന്താ നടന്നത് എന്ന് മനസ്സിലാകാതെ കണ്ണും മിഴിച്ചു ഇരുപ്പ് ആയിരുന്നു. പോയ കിളി തിരിച്ചു വന്നപ്പോൾ ഞാൻ അവളോട് ചോദിച്ചു.
“എന്താടി ഈ കാണിച്ചത്?”
മഴ മേഘങ്ങൾ [Gibin]
Posted by