മഴ മേഘങ്ങൾ [Gibin]

Posted by

“എന്ത്?”
“നീ പിടിച്ചു ഉമ്മ വെച്ചത്”
“നീയല്ലേ ചോദിച്ചത്? അതുകൊണ്ട് തന്നതാ.”
“ചോദിച്ചു എന്ന് വെച്ച്!! സാധാരണ എന്റെ ഫ്രണ്ട്‌സ് ഒക്കെ കവിളിലും നെറ്റിയിലും എല്ലാം ഉമ്മ വെച്ചിട്ടുണ്ട്. ഞാനും അതുപോലെ ഒന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ ആദ്യം ആയിട്ടാ ഒരു പെണ്ണ് എന്റെ ചുണ്ടിൽ ഉമ്മ വെച്ചത്. ആകെ ഞാൻ അതു കണ്ടേക്കുന്നത് ഇംഗ്ലീഷ് പടത്തിൽ ഒക്കെയാ. ”
“ഉമ്മ വെക്കാൻ ചുണ്ട് ഉണ്ടായാൽ മതി. അല്ലാതെ ഇംഗ്ലീഷ്ക്കാർക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല ഇതൊക്കെ. ”
“എന്നാലും പെണ്ണും പെണ്ണും…”
” അതൊക്കെ ഇപ്പോ കുറെ ഉണ്ട്. നീ ഇനി അതോർത്തു തല പുകയ്‌ക്കേണ്ട. ”
“ആണോ? പക്ഷെ ഞാൻ അങ്ങനെ ഉള്ളവരെ കണ്ടിട്ടില്ല. കൂട്ടുകാർ ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോ ഇവിടെ ഒക്കെ ഉണ്ടാകും അല്ലെ?”
“എല്ലായിടത്തും ഉണ്ട്. ഇനി അങ്ങനെ ഒരാളെ കണ്ടിട്ടില്ല എന്ന വിഷമം നിനക്ക് വേണ്ട. അടുത്ത പ്രാവശ്യം കൂട്ടുകാരോട് പറഞ്ഞേക്ക് അങ്ങനെ ഒരാളെ ഞാൻ കണ്ടു, അയാൾ എന്റെ ചുണ്ടിൽ ഒരു ഉമ്മയും തന്നു എന്ന്.”
അവൾ പറഞ്ഞതിന്റെ പൊരുൾ എനിക്ക് ഏകദേശം മനസിലായി. എന്നാലും വ്യക്തമാക്കാൻ ഞാൻ ചോദിച്ചു.
“നീ പറഞ്ഞു വരുന്നത്?”
“ഞാൻ ലെസ്ബിയൻ ആണ്. ”
ഇടിയും മിന്നലും ഒന്നിച്ചു പുറത്ത് വന്നു വന്നു പോയി. ഞങ്ങളുടെ ഇടയിൽ മൗനം മാത്രം. എന്തൊക്കെയോ അവളോട് ചോദിക്കാൻ തോന്നി. എന്നാലും അത്രേ ചോദിച്ചില്ല. എന്നാലും മൗനം മാറ്റാൻ ഞാൻ ചോദിച്ചു.
“നീ എങ്ങനെയാ ലെസ്ബിയൻ ആയത്?”
“അങ്ങനെ ഒക്കെ ചോദിച്ചാൽ എനിക്കും അറിയില്ലെടി. ഒരു പക്ഷെ ചെറുപ്പത്തിൽ വാത്സല്യം തരേണ്ട രണ്ടാനച്ചൻ കൂടെ കിടക്കുമ്പോൾ കാട്ടി കൂട്ടിയ പരക്രമം കാരണം ആകാം. അല്ലെങ്കിൽ പഠിക്കുന്ന സമയം പ്രേമിച്ചവൻ എനിക്ക് തന്ന വേദനയുടെ ആകും. എന്തോ ആണുങ്ങളോട് ഒരു പേടി തോന്നി, പിന്നെ എപ്പോളോ അതു പെണ്ണുങ്ങളോട് ഉള്ള പ്രണയം ആയി മാറി.”
“അങ്ങനെ നോക്കിയാൽ എല്ലാ പെണ്ണുങ്ങളും ലെസ്ബിയൻ ആകേണ്ടേ? ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ കീബോർഡ് പഠിപ്പിക്കാൻ വന്ന സാർ മുതൽ കൗൺസിലിംഗ് ചെയ്യാൻ വന്ന ഡോക്ടർ വരെ എന്റെ ശരീരം എന്റെ സമ്മതം ഇല്ലാതെ ആസ്വാധിച്ചിട്ടാണ് പോയത്. ഇന്ന് ശ്രേയ ചേച്ചി വന്നില്ലാരുന്നേൽ ആ ലിസ്റ്റിലേക്ക് 3 പേർ കൂടെ ചേർന്നേനെ. അതൊക്കെ പെണ്ണുങ്ങൾക് വിധിച്ചതാണ്. ”
“എല്ലാ വിധിയും അനുഭവിക്കണം എന്നില്ല കാവ്യ. ചിലത് നമ്മളായി മാറ്റണം. ചിലപ്പോൾ അടുത്ത തലമുറകൾ അതു മാറ്റിയെടുക്കും.”

Leave a Reply

Your email address will not be published. Required fields are marked *