നിത്യ പറഞ്ഞു.
“അവൾ വരുമ്പോ താമസിക്കും. നിങ്ങൾ കേറി ഇരിക്ക്. ഇനി മഴയത്തു പോയിട്ട് വരേണ്ട. ” അവർ കേറി.
സോഫയിൽ ഇരുന്നു.
നിത്യ ചായ എടുക്കാൻ അടുക്കളയിലേക്ക് പോയി. ഞാൻ അവരോട് ചോദിച്ചു.
“പേരെന്താ.?”
“ഞാൻ അനു. ഇത് എന്റെ കസിൻ നിതിൻ.”
ഞാൻ ഒരു ചിരി പാസ്സ് ആക്കിയിട്ട് അടുക്കളയിലേക്ക് പോയി. അവിടെ ചായ ഇട്ടുകൊണ്ട് നിന്ന നിത്യയെ പുറകിൽ കൂടി കെട്ടി പിടിച്ചു. അവൾ പതുക്കെ തല തിരിച്ചു എന്റെ ചുണ്ടിൽ ഉമ്മ തന്നു.
“അവരെ കണ്ടിട്ട് എന്തോ പേടി ഉള്ളത് പോലെ. സംസാരിക്കുമ്പോളും ഇരിക്കുമ്പോളും എല്ലാം ആരെയോ പേടിക്കുന്നത് പോലെ.”
“അഹ്, എനിക്കും തോന്നി. പിന്നെ ശ്രീയയെ കാണാൻ വന്നതല്ലേ അതാ ഞാൻ ഒന്നും ചോദിക്കാതെ ഇരുന്നത്. ”
ഞാൻ 2 ഗ്ലാസ് എടുത്തു കഴുകി കൊടുത്തു. നിത്യ അതിലേക്ക് ചായ ഒഴിച്ചു.
ഞങ്ങൾ പതുക്കെ പുറത്തേക്ക് ചെന്നു. സോഫയിൽ ഇരുന്ന അവർക്ക് നേരെ ചായ നീട്ടി. പതുക്കെ കുടിക്കാൻ തുടങ്ങിയതും നിത്യ അവരുടെ മുൻപിൽ ഉള്ള സോഫയിൽ ഇരുന്നു. ഞാൻ അവിടെ തന്നെ നിന്നു.
പെട്ടെന്ന് വീണ്ടും കാളിങ് ബെൽ ശബ്ദിച്ചു.
“ചേച്ചി ആയിരിക്കും.”
ഇതും പറഞ്ഞുകൊണ്ട് ഞാൻ ചെന്നു വാതിൽ തുറന്നു.
ശ്രേയ ചേച്ചി. എന്നെ കണ്ടതും ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു. ഞാനും.
“നീ നേരത്തെ എഴുന്നേറ്റോ?”
“അഹ്. ഇപ്പോ എഴുന്നേറ്റ്. ചേച്ചി ഉറങ്ങി ഇല്ലാലോ?
“ഇല്ലടാ, മീറ്റിങ് കഴിഞ്ഞത് ഇപ്പോളാ. ”
“എന്ന ഇനി ഒന്നിച്ചു ഉറങ്ങാം നമുക്ക്.”
ചേച്ചി ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു.
“നിന്റെ ഈ ഉറക്കപ്രാന്ത് ഇതുവരെ മാറിയില്ല അല്ലെ?”
ഞാനും ചിരിച്ചു. ഷൂ ഊരി ഇട്ടിട്ട് എന്നെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു ഉള്ളിലേക്ക് നടന്നു.
അകത്തോട്ടു കയറിയതും അനുവും നിതിനും എഴുന്നേറ്റ്. മിന്നൽ അടിച്ച പോലെ നിന്നു. ഇത് കണ്ട എനിക്ക് എന്തോ പന്തികേട് തോന്നി. എന്നാൽ അതു മനസിലാകാതെ നിത്യ ചേച്ചിയോട് പറഞ്ഞു.
“നീ ലേറ്റ് ആയാലോടി. ഇവർ നിന്നെ കാത്തു കുറെ നേരമായി ഇരിക്കുന്നു.”
കണ്ണ് അനുവിൽ നിന്നു മാറ്റാതെ ചേച്ചി ചോദിച്ചു.
“എന്നെ കാണണം എന്ന് പറഞ്ഞു ഏത് പട്ടി വന്നാലും അകത്തു കേറ്റി ഇരുത്തുമോ നീ?”
ഇന്നലെ രാത്രി ഞാൻ കണ്ട അതെ ഭദ്രകാളീടെ രൂപത്തിലേക്ക് ചേച്ചി മാറി.
അനു പതുക്കെ പറഞ്ഞു.
“ശ്രേയ, ഞങ്ങൾ വലിയ പ്രശ്നത്തിലാ. നീ ഇപ്പോൾ ഇവിടുന്ന് ഇറക്കി വിട്ടാൽ ഞങ്ങളെ കൊല്ലാൻ ആൾകാർ പുറത്ത് നിൽപുണ്ടാകാം. ഞങ്ങളുടെ മുൻപിൽ നീ അല്ലാതെ വേറെ വഴി ഇല്ല. പ്ലീസ്.”
ചേച്ചി അനുവിനെ നോക്കി.
മഴ മേഘങ്ങൾ [Gibin]
Posted by