വലിയ ഒരു ആശ്വാസം ആയി അത്. ഹോസ്റ്റലിലെ മുകളിലെ ഏതെങ്കിലും റൂമിൽ 2 ദിവസം കിടന്നാൽ അപ്പോളേക്കും ഈ മഴ മാറും. ഫോണും കട്ട് ആക്കി എന്റെ രക്ഷകനായി ഉള്ള കാത്തിരിപ്പ് ആരംഭിച്ചു. സമയം 11 കഴിഞ്ഞു.
വീണ്ടും ഫോണിൽ തന്നെ എന്തൊക്കെയോ കണ്ടു സമയം തള്ളി നീക്കി. വല്ലാത്ത തണുപ്പ് ആയിരുന്നു. ഇവിടെ ആണെങ്കിൽ തിരക്ക് കൂടുകയും ചെയ്യുന്നുണ്ട്. അതിനിടയിൽ ആണ് ആരോ എന്റെ പേര് വിളിക്കുന്നത് ഞാൻ കേട്ടത്.
“കാവ്യ?”
ഞാൻ പതുകെ തല ഉയർത്തി നോക്കി. ഉറച്ച ശരീരം, വെളുത്ത നിറം, കണ്ടാൽ ഒന്ന് പെണ്ണുങ്ങൾക്ക് വായിനോക്കാൻ ഉള്ളത് എല്ലാം ആൾക്കുണ്ട്.
ഞാൻ ചാടി എഴുന്നേറ്റ്.
“അതെ.”
“ഹായ്, ഞാൻ ആൽബി. ഷൈനിന്റെ ഫ്രണ്ട്.”
ഞാൻ ഒരു ചിരി പാസ്സ് ആക്കി കൈ കൊടുത്തു. തണുപ്പിലും ആളുടെ കൈ ചൂട് പകർന്നു.
ഞാൻ 2 പെട്ടി എടുത്തു. ഒരു ബാഗ് എങ്ങനെ എടുക്കും എന്ന് ആലോചിച്ചു നിക്കുമ്പോൾ അയാൾ തന്നെ ആ ബാഗ് എടുത്തു. എന്റെ കൈയിൽ നിന്നു മറ്റേ ബാഗും വാങ്ങി. എന്തോ അത് എനിക്ക് വളരെ ഇഷ്ടമായി. അയാൾ മുൻപിൽ നടന്നു. ബസ് സ്റ്റാൻഡിന്റെ സൈഡിൽ വണ്ടി ഇട്ടേക്കുന്നെ എന്ന് തോന്നുന്നു. ഏതായാലും ഞാനും പുറകെ നടന്നു.
“കാവ്യ ഷൈനിന്റെ കൂടെ ആണോ പഠിക്കുന്നെ?”
“ഏയ് അല്ല. ഷൈൻ എന്റെ സീനിയർ ആയിരുന്നു. ഞാൻ ഇപ്പോൾ ഇവിടെ ഇന്റേൺഷിപ് ചെയ്യാൻ വന്നതാ. ഈ ഒരു ആഴ്ച്ച കൂടെ ഉള്ളായിരുന്നു പക്ഷെ അതിനിടയിൽ ഈ മഴ എല്ലാം നശിപ്പിച്ചു.”
“ഞാൻ ഇവിടെ ഒരു ഐറ്റി കമ്പനിയിലാണ് ജോലി. ഞങ്ങൾക്ക് ഒക്കെ ഈ മഴ ഒരു അനുഗ്രഹമാണ്. എന്നാലേ ലീവ് കിട്ടു.”
ഞാൻ ചിരിച്ചു.
ഞങ്ങൾ നടന്നു നടന്നു ഒരു ചുവപ്പ് സ്വിഫ്റ്റ് കാറിന്റെ അടുത്തായി നിന്നു. ആൽബി എന്റെ ബാഗ് രണ്ടും എടുത്തു ബാക്കിൽ വെച്ചു. എന്നിട്ട് ഉള്ളിലേക്ക് കയറാൻ ആംഗ്യം കാട്ടി.
“അതെന്തിനാ? മുൻപിൽ ഇരുന്നാൽ പോരെ” എന്ന് മനസ്സിൽ ആലോചിക്കുന്ന സമയം ആണ് ആ സത്യം ഞാൻ മനസിലാക്കിയത്. വണ്ടിയിൽ വേറെയും രണ്ടു പേർ ഉണ്ട്. ഞാൻ പതുക്കെ തല താഴ്ത്തി ഉള്ളിലേക്ക് നോക്കി. അവരും എന്നെ നോക്കി ചിരിച്ചു. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളെ ചുണ്ടി കാണിച്ചിട്ട് അയാളെ എന്നെ പരിചയപ്പെടുത്തി.
“ഇത് യൂനസ്. ആൾ എംബിബിസ് പഠിക്കുന്നു. ഞങ്ങളുടെ റൂമിൽ ആണ്.”
പുറകിലെ സീറ്റിലെ ആളെ ചുണ്ടി കാണിച്ചിട്ട് പറഞ്ഞു.
” ഇത് ടിജോ. എന്റെ കൂടെ ജോലി ചെയ്യുന്നു. ”
രണ്ടു പേരും എന്നെ നോക്കി ചിരിച്ചു. ഞാനും ചിരി പാസ്സ് ആക്കി. ടിജോ പതുക്കെ മാറി ഇരുന്നു. ആൽബി എന്റെ പുറകിൽ വന്നു നിന്നിട്ട് പറഞ്ഞു.
“കയറിക്കോ. ഞങ്ങൾ കൊണ്ടുപോയി ആക്കാം.”
മഴ മേഘങ്ങൾ [Gibin]
Posted by